പത്തനംതിട്ട : ജില്ലയില്‍ ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഒരു ഗ്രാമപഞ്ചായത്ത് വാര്‍ഡിലും വിജയിച്ചത് സി.പി.എം നേതാക്കളുടെ അധാര്‍മികമായ കാലുമാറ്റ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പില്‍ പറഞ്ഞു. കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ നിര്‍ബന്ധിച്ച് കാലുമാറ്റി ബ്ലോക്ക് പഞ്ചായത്ത് ഭരണം അട്ടിമറിക്കുകയും പന്തളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗത്തെ കൂറുമാറ്റുവാന്‍ വളഞ്ഞ വഴികള്‍ സ്വീകരിക്കുകയും ചെയ്തതിന് അയോഗ്യരാക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയമാണ് യു.ഡി.എഫിന് ഉണ്ടായിരിക്കുന്നതെന്നും ജില്ലയില്‍ സി.പി.എമ്മിനേറ്റ കനത്ത തിരിച്ചടിയാണിതെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
കഴിഞ്ഞ 26 വര്‍ഷങ്ങളായി സി.പി.എം കുത്തകയായിരുന്ന നിരണം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ 214 ല്‍ പരം വോട്ടിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം തിളക്കമാര്‍ന്നതാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ജില്ലയില്‍ മുന്‍കാലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് ഉണ്ടായ നേട്ടം ഇപ്പോഴും ആവര്‍ത്തിച്ചിരിക്കുകയാണെന്നും ഇത് ജില്ലയില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിന്‍റെ പാതയിലാണെന്നുള്ളതിന്‍റെ തെളിവാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളിലും യു.ഡി.എഫിനെ വിജയിപ്പിച്ച വോട്ടര്‍മാര്‍ക്ക് ഡി.സി.സി പ്രസിഡന്‍റ് നന്ദി രേഖപ്പെടുത്തി.
കോന്നി ഇളകൊള്ളൂരില്‍ യു.ഡി.എഫ് വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രകടനവും യോഗവും നടത്തി. ഇളകൊള്ളൂര്‍ ജംഗ്ഷനില്‍ പ്രകടനത്തിനു ശേഷം നടന്ന യോഗം ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്‍റ് റോബിന്‍ പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ ചിറ്റൂര്‍ ശങ്കര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, എലിസബത്ത് അബു, സജി കൊട്ടയ്ക്കാട്, എസ്.വി. പ്രസന്നകുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ ദീനാമ്മ റോയി, ആര്‍. ദേവകുമാര്‍, മണ്ഡലം പ്രസിഡന്‍റുമാരായ പ്രവീണ്‍ പ്ലാവിളയില്‍, റോബിന്‍ മോന്‍സി, നിഖില്‍ ചെറിയാന്‍, ശ്യാം. എസ്. കോന്നി, അബ്ദുള്‍ മുത്തലിഫ്, സി.വി. ശാന്തകുമാര്‍, റ്റി.എച്ച്. സിറാജുദ്ദീന്‍, അനി സാബു, സുലേഖ വി. നായര്‍, ഐവാന്‍ വകയാര്‍, എച്ച്.വി. ഷാജികുമാര്‍, ജോയി തോമസ്, പ്രമോദ് വള്ളിക്കോട്, എം.വി. അംമ്പിളി, സൗധ റഹിം എന്നിവര്‍ പ്രസംഗിച്ചു.