ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും : പ്രൊഫ. പി.ജെ. കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ തിളക്കമാര്‍ന്ന വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് കെ.പി.സി.സി കോര്‍ കമ്മിറ്റി അംഗം പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്കായി ചേര്‍ന്ന പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയായിരിക്കും ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നതെന്നും ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കയ്യും, മെയ്യും മറന്ന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് വിജയിപ്പിക്കണമെന്നും പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു.

ശബരിമലയില്‍ സര്‍ക്കാരിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റേയും നേതൃത്വത്തില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമം ആഗോള തട്ടിപ്പും അഴിമതിയുമായിരുന്നുവെന്നും ഇതേക്കുറിച്ച് വിശ്വാസ യോഗ്യമായ ഏജന്‍സികളെക്കൊണ്ട് സമഗ്രമായ അന്വേഷണം നടത്തി അഴിമതിക്കാരെ ശിക്ഷിക്കണമെന്നും ഡി.സി.സി യോഗം ആവശ്യപ്പെട്ടു. എസ്.ഐ.ആര്‍ ലിസ്റ്റ് പ്രസിദ്ധീകരണത്തിന് ശേഷം വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുന്നതിന് തീവ്രമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും, കെ.പി.സി.സി നിര്‍ദ്ദേശാനുസരണം ഫെബ്രുവരി 23 മുതല്‍ 30 വരെ ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കന്ന ഭവന സന്ദര്‍ശന പരിപാടിയും, 27 ന് ജില്ലയില്‍ എത്തുന്ന യു.ഡി.എഫ് പുതുയുഗ യാത്രക്ക് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ നടത്തുന്ന സ്വീകരണ പരിപാടികള്‍ വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, കെ.പി.സി.സി നയരൂപീകരണ സമിതി ചെയര്‍മാന്‍ ജെ.എസ്. അടൂര്‍, നേതാക്കളായ എ. ഷംസുദ്ദീന്‍, മാലേത്ത് സരളാദേവി, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, റിങ്കു ചെറിയാന്‍, കെ. ജെയവര്‍മ്മ, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, ജോണ്‍സണ്‍ വിളവിനാല്‍, റെജി തോമസ്, അജീബ .എം സാഹിബ്, ജി. സതീഷ് ബാബു, ലിജു ജോര്‍ജ്, ഷാം കുരുവിള, കോശി .പി സക്കറിയ, അബ്ദുള്‍കലാം ആസാദ് എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...