കേരളത്തിൽ തനിക്കെതിരേ കേസുണ്ടോ ? ; പോലീസിന് അപേക്ഷ നൽകി ഉദയനിധി സ്റ്റാലിൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിൽ തനിക്കെതിരെ കേസുകൾ എന്തെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാൻ പോലീസിനു അപേക്ഷ നൽകി ഡിഎംകെ നേതാവും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനാണ് ഉദയനിധിയുടെ അപേക്ഷ ലഭിച്ചത്. ഉദയനിധിക്കെതിരെ കേസുകൾ ഒന്നും കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഇക്കാര്യം പോലീസ് മറുപടിയായി നൽകും.
തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കും മുൻപ് രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ പേരിലെ കേസ് വിവരങ്ങൾ പോലീസിനോടു തേടാറുണ്ട്. എന്നാൽ അയൽ സംസ്ഥാനത്തു നിന്നു ഇത്തരമൊരു അപേക്ഷ ഒരുപക്ഷേ ആദ്യമായിരിക്കും. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനു മുൻപാണ് ഉദയനിധിയുടെ അപേക്ഷ ലഭിച്ചത്.

സനാതന ധർമവുമായി ബന്ധപ്പെട്ട് ഉദയനിധി നേരത്തെ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അദ്ദേഹത്തിനെതിരെ കേസുകളുണ്ട്. ഇത്തരത്തിൽ കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നറിയാനാണ് അദ്ദേഹം അപേക്ഷിച്ചത് എന്നാണ് വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തന്റെ പക്കൽ 5 ജോഡി ആനക്കൊമ്പുകളുണ്ടെന്ന് വെളിപ്പെടുത്തി മോഹൻലാൽ

0
കൊച്ചി: തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ...

നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങി ഒരാൾക്ക് ദാരുണാന്ത്യം

0
കോഴിക്കോട് : കോഴിക്കോട് മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി...

മഹാരാഷ്ട്രയില്‍ വന്‍ തട്ടിപ്പ് മഹാരാഷ്ട്രയില്‍ സോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റര്‍ വ്യാജപ്പാല്‍...

0
മഹാരാഷ്ട്ര : ധാരാശിവ് ജില്ലയിലുള്ള ഭൂം താലൂക്കില്‍ നടന്ന വ്യാജപ്പാല്‍ നിര്‍മ്മാണവുമായി...

കെ.ജി.സി.ഇ പരീക്ഷ റദ്ദാക്കും

0
മട്ടന്നൂർ: മട്ടന്നൂർ പോളിടെക്നിക് കോളേജിൽ നടന്ന കെ.ജി.സി.ഇ പരീക്ഷയിൽ മൊബൈൽ...