Thursday, May 8, 2025 7:48 pm

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഇന്നലെ ഉദയ്പൂരില്‍ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണ് ഇന്നലെ ഉദയ്പൂരില്‍ അരങ്ങേറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയവാദം നന്മയുടെ അവസാനത്തെ കണികയും മനുഷ്യരില്‍ നിന്നും തുടച്ചു നീക്കുമെന്ന് ഈ സംഭവം ഓര്‍മ്മപ്പെടുത്തുന്നു. നാടു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗീയതീവ്രവാദത്തിന്റെ വളര്‍ച്ചയാണെന്ന താക്കീതു വീണ്ടും നല്‍കുന്നു. ഇസ്ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്പ്രേരകമാകുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കും ഈ സംഭവം വിരല്‍ ചൂണ്ടുന്നു.

ഏതു മതത്തിന്റെ പേരിലായാലും വര്‍ഗീയവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് നമ്മള്‍ ഉറച്ചു തീരുമാനിക്കേണ്ട സന്ദര്‍ഭമാണിത്. ഒരു വര്‍ഗീയവാദത്തിനുള്ള മറുപടി മറ്റൊരു വര്‍ഗീയവാദമല്ല, മറിച്ച്‌, മതനിരപേക്ഷതയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സര്‍വ മതവിശ്വാസികളും ഒന്നിച്ച്‌ അണിനിരക്കണം. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകള്‍ ഈ സംഭവത്തെ അപലപിച്ചും വര്‍ഗീയതയെ വെല്ലുവിളിച്ചും സ്വരമുയര്‍ത്തണം. നാടിനെ വര്‍ഗീയശക്തികള്‍ക്ക് വലിച്ചെറിഞ്ഞു കൊടുക്കില്ലെന്നും ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നും നമുക്കു പ്രതിജ്ഞ ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദയ്പൂരില്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ അനുകുലിച്ച്‌ പോസ്റ്റിട്ട കന്നയ്യ ലാല്‍ ടേലിയെ ഇന്നലെ വെട്ടിക്കൊന്ന സംഭവത്തെ അപലപിച്ചാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

0
പത്തനംതിട്ട : ഇന്നത്തെ കാലത്ത് കാര്‍ഷികവൃത്തി തൊഴിലായി സ്വീകരിച്ച് അതിലൂടെ കര്‍ഷകര്‍ക്ക്...

ഇന്ത്യയിലെ 15 ഇടങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണത്തിന് ശ്രമം നടത്തിയെന്ന് വിദേശകാര്യ സെക്രട്ടറി

0
ഡൽഹി: ഇന്ത്യയിലെ 15 ഇടങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണത്തിന് ശ്രമം നടത്തിയെന്ന്...

കോന്നിയിൽ രണ്ട് പേർക്ക് പേ പട്ടിയുടെ കടിയേറ്റു

0
കോന്നി : കോന്നിയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേർക്ക് പേ...

എന്റെ കേരളം മേളയിൽ എത്തുന്നവർ മാസ്കും സാമൂഹിക അകലവും പാലിക്കണം ; വീണ ജോർജ്ജ്

0
മലപ്പുറം: 42കാരിയായ വളാഞ്ചേരി സ്വദേശിനിക്കാണ് നിപ ബാധയെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ്....