യുഡിഐഡി കാര്‍ഡ് ഉപയോഗങ്ങള്‍ ചെറുതല്ല ; രണ്ടാം ഘട്ട ക്യാമ്പയിന് നാളെ തുടക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ രേഖയായ യുഡിഐഡി കാര്‍ഡ് ലഭ്യമാക്കുന്നതിന്റെ രണ്ടാംഘട്ട ക്യാമ്പയിന് നാളെ തുടക്കം. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും തന്മുദ്ര വെബ്‌സൈറ്റ് ഉദ്ഘാടനവും നാളെ രാവിലെ 11 മണിക്ക് തൈക്കാട് റസ്റ്റ് ഹൗസില്‍ മന്ത്രി ആര്‍ ബിന്ദു നിര്‍വ്വഹിക്കും. ‘ഭിന്നശേഷിയുള്ളവര്‍ക്ക് ആനുകൂല്യം സുഗമമാക്കാന്‍ ഉപകരിക്കുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡാണ് യുഡിഐഡി. ക്യാമ്പയിന്റെ ഭാഗമായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്‍.എസ്.എസ് വോളന്റിയര്‍മാരുടെ സഹകരണത്തോടെ ഭിന്നശേഷിക്കാരുടെ സര്‍വ്വേ വഴി യുഡിഐഡി സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ നടത്തും.

തന്മുദ്ര വെബ്‌സൈറ്റ് വഴി പഞ്ചായത്തുതല ലോഗിനുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള യു.ഡി.ഐ.ഡി അദാലത്തുകള്‍, തത്സമയ യു.ഡി.ഐ.ഡി കാര്‍ഡ് വിതരണ ക്യാമ്പുകള്‍, പൂര്‍ണ്ണ കിടപ്പുരോഗികളായ ഭിന്നശേഷിക്കാര്‍ക്ക് വീട്ടിലെത്തി ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തും. സംസ്ഥാനത്തെ എല്ലാ അംഗനവാടികളിലും സൂക്ഷിച്ചിട്ടുള്ള ഭിന്നശേഷിക്കാരുടെ വിവരം എന്‍.എസ്.എസ് വോളന്റിയര്‍മാരുടെ സഹകരണത്തോടെ തന്മുദ്ര വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യും.’ അതില്‍ യു.ഡി.ഐ.ഡി കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവരുടെ വീട്ടില്‍ എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ബിന്ദു അറിയിച്ചു.

‘ഇതിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കുകയും യു.ഡി.ഐ.ഡി സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ നടത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയും ചെയ്യും. കൂടാതെ സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കും യു.ഡി.ഐ.ഡി ലോഗിന്‍ നല്‍കുകയും അതിലുടെ യു.ഡി.ഐ.ഡി അപേക്ഷയില്‍ ആവശ്യമായ തിരുത്തലുകള്‍ എത്രയും വേഗം വരുത്താനും സാധിക്കും.’ ഒപ്പം, തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനാത്തില്‍ യു.ഡി.ഐ.ഡി അദാലത്തുകളും സാമൂഹ്യസുരക്ഷാ മിഷന്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

‘ഇതോടൊപ്പം, തത്സമയം ഭിന്നശേഷി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ക്യാമ്പുകള്‍ നടത്തുകയും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ മെഡിക്കല്‍ ബോര്‍ഡ് സ്‌പെഷ്യലിസ്റ്റ് അഭാവം ഉള്ളതിനാല്‍ അതിനായി മെഡിക്കല്‍ ബോര്‍ഡ് സ്‌പെഷ്യലിസ്റ്റ് പാനല്‍ രൂപീകരിക്കുകയും ചെയ്യും.’ പൂര്‍ണ്ണമായി കിടപ്പുരോഗികള്‍ ആയ ഭിന്നശേഷിക്കാര്‍ക്ക് വീട്ടില്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ എന്നിവ ലഭ്യമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും ആര്‍ ബിന്ദു വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...