ഉടുമ്പന്നൂർ തേക്ക് പ്ലാന്റേഷൻ വനംവകുപ്പ് സ്വാഭാവിക വനമായി മാറ്റുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാനത്തെ ഏക കോപ്പിക്സ് തേക്കുതോട്ടമായിരുന്ന ഉടുമ്പന്നൂർ തേക്ക് പ്ലാന്റേഷൻ വനംവകുപ്പ് സ്വാഭാവിക വനമായി മാറ്റുന്നു. കോന്നി വനം ഡിവിഷനിലെ കുമരംപേരൂർ ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷൻ അതിർത്തിയിലാണ് കോപ്പിക്സ് തേക്കുതോട്ടം ഉണ്ടായിരുന്നത്. ചെങ്ങറ സമരഭൂമിക്കും അടവി കുട്ടവഞ്ചി കടവിനും പടിഞ്ഞാറ് 40.47 ഹെക്ടറിൽ വ്യാപിച്ചു കിടന്നിരുന്ന തോട്ടം പരിപാലന ചെലവില്ലാത്തതിനാൽ ലാഭകരമായിരുന്നു. കഴിഞ്ഞ വർഷം വനംവകുപ്പ് ഇവിടുത്തെ തേക്കുകൾ മുറിച്ചുമാറ്റി. 5818 തേക്കുമരങ്ങൾ മുറിച്ചു. 85,000 ഘനഅടി തടിയാണ് വിൽപ്പന നടത്തിയത്. തടി വിൽപനയിലൂടെ 35 കോടി രൂപ ലഭിച്ചു. രാജഭരണകാലത്ത് ഇവിടെ നട്ട തേക്കുത്തൈകൾ 1957 ൽ മുറിച്ചു മാറ്റിയിരുന്നു. വീണ്ടും തൈകൾ നടാൻ പദ്ധതിയിട്ടെങ്കിലും നടന്നില്ല. എന്നാൽ പഴയ മരങ്ങളുടെ കുറ്റി, വേര് എന്നിവയിൽ നിന്നു പൊട്ടിക്കിളിർത്ത് കോപ്പിക്സ് തോട്ടമായി മാറുകയായിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...