പ്രിയാ വർഗീസിന്റെ നിയമനം ; യുജിസി സുപ്രീം കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : പ്രിയ വർഗീസ് നിയമന കേസിൽ ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയിൽ. പ്രിയാ വർഗീസിന് അനുകൂലമായുള്ള വിധി അഖിലേന്ത്യാ തലത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് യുജിസി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. പ്രിയയുടെ നിയമനം ശരിവെച്ച കേരള ഹൈക്കോടതി വിധിയാണ് യുജിസി ചോദ്യം ചെയ്യുന്നത്. 2018ലെ യുജിസി ചട്ടം നിഷ്‌കർഷിക്കുന്ന അധ്യാപന പരിചയം പ്രിയക്ക് ഇല്ലെന്നാണ് യുജിസിയുടെ പ്രധാനവാദം. ചട്ടപ്രകാരം നിഷ്കർഷിക്കുന്ന അധ്യാപന പരിചയത്തിൽ പാഠ്യേതര രംഗത്തെ അവരുടെ ജോലികൾ പരിഗണിക്കാനാകില്ലെന്നും യുജിസി വ്യക്തമാക്കി. കേരള ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും യുജിസി ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യുജിസി ഹർജി നൽകും മുൻപു തന്നെ പ്രിയ വർഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തന്റെ വാദം കേൾക്കാതെ ഇവയിൽ ഉത്തരവ് പുറപ്പടുവിക്കരുതെന്നു വ്യക്തമാക്കിയാണ് പ്രിയ ഹർജി നൽകിയിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്നു കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്കറിയ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ സമീപിച്ചിട്ടില്ല.  സർവകലാശാലയിലെ മലയാളം വിഭാഗത്തിൽ അസോഷ്യേറ്റ് പ്രഫസർ നിയമത്തിനുള്ള റാങ്ക് പട്ടികയിൽ പ്രിയയുടെ അധ്യാപനപരിചയം യുജിസി ചട്ടപ്രകാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് നേരത്തേ വിധിച്ചത്. ഇതാണു പിന്നീടു ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വകാര്യ ആശുപത്രിയിൽ ചികിത്സനടത്തവെ പിടിയിലായി ഗവണ്മെന്റ് ഡോക്ടർ ; കേസെടുത്ത് വിജിലൻസ്

0
കോഴിക്കോട് : സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തുന്നതിനിടെ വിജിലൻസ് പിടിയിലായ ഗവൺമെന്റ്...

സോളാർ : അധികവൈദ്യുതിക്ക് വിലകൂട്ടി നൽകണമെന്ന ഉത്‌പാദകരുടെ ആവശ്യം തള്ളി റെഗുലേറ്ററി കമ്മിഷൻ

0
തിരുവനന്തപുരം : സോളാർ ഉത്പാദകർ ഗ്രിഡിലേക്ക്‌ നൽകുന്ന അധികവൈദ്യുതിക്ക് 4.34 രൂപ...

ആറ്റിങ്ങലിൽ ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിത്തം ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

0
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു. ഇന്നലെ...

റവന്യൂവകുപ്പിൽ സ്ഥലംമാറ്റം നടന്നില്ല ; സ്ഥാനക്കയറ്റമില്ലാതെ നൂറോളം ജീവനക്കാർ വിരമിച്ചു

0
തിരുവനന്തപുരം : റവന്യൂവകുപ്പിൽ ഓൺലൈൻ പൊതുസ്ഥലംമാറ്റ നടപടികൾ പൂർത്തിയാകാത്തതിനെത്തുടർന്ന് സീനിയർ ക്ലാർക്കുമുതൽ...