ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിവിവേചനം തടയാന്‍ 
നിർദേശങ്ങളായെന്ന് യുജിസി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിയുടെ പേരിലുള്ള വിവേചനങ്ങളും അവഹേളനങ്ങളും തടയാനുള്ള മാർഗനിർദേശം തയ്യാറാക്കിയെന്ന് സുപ്രീംകോടതിയെ അറിയിച്ച് യുജിസി. മതം, ജാതി, വംശം, ലിംഗം, ജന്മദേശം തുടങ്ങിയവയുടെ പേരിലുള്ള അവഹേളനങ്ങൾ പൂർണമായും ഇല്ലാതാക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണ്‌ പുതിയ മാർഗനിർദേശങ്ങൾ. ഇതിന്റെ കരട്‌ രേഖയിൽ മാർച്ച്‌ 28വരെ പൊതുജനങ്ങൾക്ക്‌ അഭിപ്രായം രേഖപ്പെടുത്താം. ജാതിവിവേചനങ്ങളെ തുടർന്ന്‌ ആത്മഹത്യ ചെയ്‌ത രോഹിത്‌ വെമുലയുടെയും പായൽ തഡ്‌വിയുടെയും അമ്മമാർ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി നേരത്തെ യുജിസിയുടെയും കേന്ദ്രസർക്കാരിന്റെയും നിലപാട്‌ തേടിയിരുന്നു.

പുതിയ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം ഇല്ലാതാക്കുമെന്നും യുജിസിക്ക്‌ വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത പറഞ്ഞു. മാർഗനിർദേശങ്ങൾ പാലിക്കാത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ ബിരുദങ്ങൾ നൽകാനോ യുജിസി പദ്ധതികളുടെ ഭാഗഭാക്കാവാനോ കഴിയില്ല. ഇത്തരം സ്ഥാപനങ്ങളുടെ അംഗീകാരം ഇല്ലാതാക്കാനും ഫണ്ടുകൾ തടയാനുമുള്ള അധികാരം യുജിസിക്കുണ്ടാകും. മാർഗനിർദേശങ്ങൾ അനുസരിച്ച്‌ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുല്യത ഉറപ്പാക്കാനുള്ള പ്രത്യേക കമ്മിറ്റി രൂപീകരിക്കും. അധ്യാപകരുടെയും വിദ്യാർഥികളുടെയും പൊതുസമൂഹത്തിന്റെയും പ്രതിനിധികൾ ഈ കമ്മിറ്റികളിലുണ്ടാകും. കമ്മിറ്റികളിൽ വനിതാ പ്രതിനിധിക്ക്‌ പുറമേ എസ്‌സി, എസ്‌ടി വിഭാഗത്തിന്റെ പ്രതിനിധിയുമുണ്ടാകും. വ്യാജപരാതികൾക്ക്‌ പിഴശിക്ഷയും വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....