പു​ഷ്പ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ പാ​ർ​ട്ടി മാ​റ്റം ; രാ​ഷ്ട്രീ​യ ആ​യു​ധ​മാ​ക്കി ബി​ജെ​പി, നെ​റി​കെ​ട്ട രാ​ഷ്ടീ​യ​മെ​ന്ന് സി​പി​എം

For full experience, Download our mobile application:
Get it on Google Play

ത​ല​ശേ​രി: കൂ​ത്തു​പ​റ​മ്പ് വെ​ടി​വ​യ്പ്പി​ലെ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി പു​തു​ക്കു​ടി പു​ഷ്പ​ന്‍റെ സ​ഹോ​ദ​ര​ന്‍ ശ​ശി രാ​ഷ്ട്രീ​യ ചു​വ​ടു​മാ​റ്റം സി​പി​എ​മ്മി​നെ​തി​രേ​യു​ള്ള ആ​യു​ധ​മാ​ക്കാ​ൻ ബി​ജെ​പി. ദേ​ശീ​യ ത​ല​ത്തി​ൽ ത​ന്നെ സി​പി​എ​മ്മി​നെ​തി​രേ​യു​ള്ള പ്ര​ചാ​ര​ണ​മാ​ക്കി മാ​റ്റാ​നാ​ണ് ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം.

ഞാ​യ​റാ​ഴ്ച​യാ​ണ് പു​ഷ്പ​ന്‍റെ ജ്യേ​ഷ്ഠ സ​ഹോ​ദ​ര​ൻ ശ​ശി ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​ലും അ​വ​ഗ​ണ​ന​യി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നും ഇ​നി സ​ജീ​വ​മാ​യി ബി​ജെ​പി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും ശ​ശി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കെ​യു​ള്ള ഇ​ക്കാ​ര്യം രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ ച​ര്‍​ച്ച​യാ​യി​രി​ക്കു​ക​യാ​ണ്.

പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​യാ​യി​രു​ന്ന എം.​വി. രാ​ഘ​വ​നെ ഡി​വൈ​എ​ഫ്ഐ വ​ഴി​യി​ൽ ത​ട​ഞ്ഞ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1994 ന​വം​ബ​ര്‍ 25-നാ​യി​രു​ന്നു കൂ​ത്തു​പ​റ​മ്പി​ല്‍ പോ​ലീ​സ് സ​മ​ര​ക്കാ​ര്‍​ക്കു നേ​രെ വെ​ടി​വെ​പ്പ് ന​ട​ത്തി​യ​ത്. വെ​ടി​വെ​പ്പി​ല്‍ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​യ കെ.​കെ. രാ​ജീ​വ​ന്‍, കെ. ​ബാ​ബു, മ​ധു, കെ.​വി. റോ​ഷ​ന്‍, ഷി​ബു​ലാ​ല്‍ എ​ന്നി​വ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും പു​ഷ്പ​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം ബി​ജെ​പി​യി​ൽ ചേ​ർ​ന്ന ശ​ശി​യു​മാ​യി ര​ക്ത​ബ​ന്ധ​മു​ണ്ടെ​ങ്കി​ലും കു​ടും​ബ ബ​ന്ധ​മി​ല്ലെ​ന്നാ​ണ് പു​ഷ്പ​ൻ പ്ര​തി​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​മാ​യി ശ​ശി​ക്ക് ത​ന്‍റെ കു​ടും​ബ​വു​മാ​യി ഒ​രു ബ​ന്ധ​മി​ല്ലെ​ന്നും വീ​ട്ടി​ൽ ന​ട​ന്ന ക​ല്യാ​ണ​ത്തി​നു പോ​ലും ശ​ശി പ​ങ്കെ​ടു​ത്തി​ല്ലെ​ന്നും പു​ഷ്പ​ൻ പ​റ​ഞ്ഞു.

സ്വ​ത്ത് ഭാ​ഗം​വ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നാ​വ​ശ്യ ത​ർ​ക്ക​മു​ണ്ടാ​ക്കി​യി​രു​ന്നെ​ന്നും പു​ഷ്പ​ൻ പ​റ​ഞ്ഞു. അ​ച്ഛ​നും അ​മ്മ​യും ജീ​വി​ച്ചി​രി​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ സ്വ​ത്ത് ഭാ​ഗി​ക്ക​ണ​മെ​ന്ന് ശ​ശി ആ​വ​ശ്യ​പ്പെ​ടു​ക​യും പ്ര​ത്യേ​ക സ്ഥ​ലം വേ​ണ​മെ​ന്ന് വാ​ശി​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ്ഥ​ലം വി​റ്റ് കി​ട്ടു​ന്ന പ​ണം ന​ശി​പ്പി​ക്കു​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ഭ​യ​മു​ണ്ടാ​യി​രു​ന്നു.

ചീ​ട്ടു​ക​ളി​മൂ​ലം നേ​ര​ത്തെ ര​ണ്ട് സ്ഥ​ല​ങ്ങ​ൾ വി​റ്റി​രു​ന്നു. ചീ​ട്ടു​ക​ളി​ച്ച് പ​ണം ന​ഷ്ട​പ്പെ​ട്ടാ​ൽ മാ​ന​സി വി​ഭ്രാ​ന്തി​യി​ലാ​കു​ന്ന​താ​ണ് ശ​ശി​യു​ടെ പ്ര​കൃ​തം. അ​ദ്ദേ​ഹ​ത്ത​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളു​മാ​യി പോ​ലും അ​ക​ന്നു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് ഭാ​ര്യ​വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ച​തെ​ന്നും പു​ഷ്പ​ൻ പ​റ​ഞ്ഞു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ സുരക്ഷ ഡ്യൂട്ടിക്ക് ആദ്യം 92 പോലീസ് ഉദ്യോഗസ്ഥർ ; ശ്രദ്ധയിൽപ്പെട്ടതോടെ തിരുത്തി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ശാന്തിഗിരിയിലേക്കുള്ള യാത്രയിൽ സുരക്ഷ ഡ്യൂട്ടിക്ക്...

നെതന്യാഹുവിന്റെ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ വിമർശിച്ച് കോൺഗ്രസ്

0
ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലേക്കുള്ള മോദിയുടെ സന്ദർശനം ആരംഭിച്ചു

0
ദില്ലി: ഇന്തോനേഷ്യ, ഓസ്ട്രേല്യ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര...

കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്

0
കൂടൽ: കൂടൽ പോലീസിന്റെ ക്രൂരതയിൽ കൂടുതൽ പരാതികൾ പുറത്ത്. പീഡന പരാതിയിൽ...