പത്തനംതിട്ടയില്‍ പരിപാടി ജൂലൈ 30ന് ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി : വൈദ്യുതി മഹോത്സവം 27ന് മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സ്വാതന്ത്ര്യത്തിന്റെ 75-ാംമത് വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവുമായി സഹകരിച്ച് കേന്ദ്ര ഊര്‍ജ വകുപ്പും സംസ്ഥാന വൈദ്യുതി ബോര്‍ഡും സംഘടിപ്പിക്കുന്ന ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ അറ്റ് 2047 വൈദ്യുതി മഹോത്സവം 27ന് ഉച്ചകഴിഞ്ഞ് 3.30ന് മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തില്‍ നടക്കും. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഊര്‍ജ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സമ്പൂര്‍ണ ഗാര്‍ഹിക വൈദ്യുതീകരണം, ഗ്രാമീണ വൈദ്യുതീകരണം, വൈദ്യുതി വിതരണ സംവിധാന ശാക്തീകരണം, വൈദ്യുതീകരണ ഗുണഭോക്താക്കളുടെ സാക്ഷ്യം, വൈദ്യുത സ്ഥാപിത ശേഷി വികസനം, ഒരു രാഷ്ട്രം ഒരു ഗ്രിഡ്, പുനരുപയോഗ ഊര്‍ജം, വൈദ്യുതി സുരക്ഷാ അവബോധം, ഉപഭോക്തൃ അവകാശങ്ങള്‍, വൈദ്യുതി ചാര്‍ജിംഗ് സ്‌റ്റേഷന്‍ എന്നിവ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം, എക്‌സിബിഷന്‍, കലാ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.

ജില്ലയില്‍ മണ്ണടിക്കു പുറമേ പത്തനംതിട്ടയിലും വൈദ്യുതി മഹോത്സവം ജൂലൈ 30ന് സംഘടിപ്പിക്കും. കളക്ടറേറ്റില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ ടി. സക്കീര്‍ ഹുസൈന്‍, എഡിഎം ബി. രാധാകൃഷ്ണന്‍, കെഎസ്ഇബി ഡെപ്യുട്ടി ചീഫ് എന്‍ജിനിയര്‍ വി.എന്‍. പ്രസാദ് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നടൻ ദേവൻ ടിവികെയിലേക്ക് ; വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: ബിജെപി വിട്ട നടൻ ദേവൻ ടിവികെയിലേക്ക്. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച...

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂന മർദ്ദം ; തിരുവോണം വരെ ഇടിമിന്നലോടെ ശക്തമായ മഴയ്ക്കും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം ; അഞ്ചംഗ സംഘം പിടിയിൽ

0
​റാന്നി: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചംഗ...

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....