ബ്രിട്ടൺ : ഇന്തോ-പസഫിക് മേഖലയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ രാജ്യം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് (എഫ്ടിഎ) ബ്രിട്ടന്‍റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കഴിഞ്ഞ മാസം 10 ഡ്രോയിംഗ് സ്ട്രീറ്റില്‍ അധികാരമേറ്റതിന് ശേഷമുള്ള തന്‍റെ ആദ്യ വിദേശ നയ പ്രസംഗത്തിലാണ് സുനക്കിന്‍റെ പരാമര്‍ശം.
ഇന്തോ-പസഫിക് മേഖലയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടണ്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണെന്ന് സുനക് പറഞ്ഞു. ഇതിന്‍റെ ഭാഗമായി ഇന്ത്യയുമായി ഒരു എഫ്ടിഎ കൊണ്ടുവരാന്‍ ബ്രിട്ടണ്‍ ശ്രമിക്കുകയാണ്. സ്വാതന്ത്ര്യത്തിന്‍റെയും തുറന്ന മനസ്സിന്‍റെയും ബ്രിട്ടീഷ് മൂല്യങ്ങളെ ലോകമെമ്പാടും പ്രതിഫലിപ്പിക്കാനുള്ള പ്രതിബദ്ധത തന്‍റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.