ഗാന്ധിജിയെ സ്വീകരിച്ച മീനാക്ഷിയമ്മയ്ക്ക് വിട

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : ഗാന്ധിജിയെ സ്വീകരിച്ച മീനാക്ഷിയമ്മയ്ക്ക് വിട. ഗാന്ധിജിയെ ഇലന്തൂര്‍ സന്ദര്‍ശനത്തില്‍ വെച്ച് സ്വീകരിച്ച സംഘാംഗം ഉടയന്‍കാവില്‍ കെ.മീനാക്ഷിയമ്മയാണ് (99) അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കു ശേഷം വീട്ടില്‍വെച്ചായിരുന്നു മരണം. ഗാന്ധിജിയുടെ അവസാന കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി 1937 ജനുവരി 20ന് ഇലന്തൂരില്‍ എത്തിയപ്പോഴാണ് മീനാക്ഷിയമ്മ ഉള്‍പ്പെടുന്ന സംഘം അദ്ദേഹത്തിന് സ്വീകരണം നൽകിയത്.

അന്ന് കുമ്പഴ പ്രവൃത്തി പള്ളിക്കൂടം എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ ഇലന്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു മീനാക്ഷിയമ്മ. പിന്നീട് ഖാദി പ്രവർത്തകനും അധ്യാപകനുമായിരുന്ന സാഹിത്യ വിശാരദ് ടി.കെ.കരുണാകരൻ നായരെ വിവാഹം കഴിച്ചതോടെ മീനാക്ഷിയമ്മ പൂർണമായും ഗാന്ധി ദർശനത്തിലേക്ക് വഴിമാറിയിരുന്നു. ഇലന്തൂർ ഗ്രാമത്തിന്റെ സ്വാതന്ത്ര്യ സമര ചരിത്രം പഠിക്കാനെത്തുന്ന പുതുതലമുറ ഉടയൻകാവിലെ ഉമ്മറത്ത് മീനാക്ഷി മുത്തശ്ശിയെ തേടിയെത്തുന്നത് പതിവായിരുന്നു. ജനുവരിയില്‍ നൂറാം ജന്മദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിനിടെയാണ് മീനാക്ഷിയമ്മയുടെ വിയോഗം.

കെ.മീനാക്ഷിയമ്മയുടെ സംസ്കാരം ഇന്ന് 12.30ന് നടക്കും. മക്കൾ: ടി.കെ.സുകൃതലത (മുന്‍ മാനേജര്‍ ഫയര്‍ ഫോഴ്‌സ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്), ടി.കെ. സുജാതാദേവി (മുന്‍ സെക്രട്ടറി ഇലന്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), ടി.കെ.സുചേത കുമാരി (റിട്ട. അധ്യാപിക ഇളമണ്ണൂർ എച്ച്എസ്എസ്), ടി.കെ.സുമംഗലാദേവി (മുൻ അസി.കമ്മിഷണർ സെയിൽസ് ടാക്‌സ്), ടി.കെ.സുഷമാദേവി (മുൻ പോസ്റ്റ്മിസ്ട്രസ്, മാവേലിക്കര), ടി.കെ.സുധീഷ് കുമാർ (റിപ്പോർട്ടർ മംഗളം).

മരുമക്കള്‍: വി.ജി.മോഹൻ നായർ (മുൻ സീനിയർ ടിഒഎ ബിഎസ്എൻഎൽ), അഡ്വ. രവീന്ദ്രൻ ഉണ്ണിത്താൻ (മുൻ എഒ കെഎസ്ഇബി), ബി. സുപ്രിയ (മുൻ അധ്യാപിക യൂണി ബിഎഡ് കോളജ്), പരേതരായ എസ്.ശശിധരൻ നായർ (മുൻ മാനേജർ ഫയർ ഫോഴ്സ്), കെ.ജി.കെ.ഉണ്ണിത്താൻ (മുൻ പ്രിൻസിപ്പൽ ന്യൂ ഇംഗ്ലിഷ് കോളജ്), രവീന്ദ്രൻ നായർ (മുൻ ഡിഎ പൊതുമരാമത്ത് വകുപ്പ്).

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

—————————————————————————————-

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...