ഇന്ത്യ -യു.കെ വ്യോമഗതാഗതം പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി എയര്‍ ഇന്ത്യ ബുക്കിങ്​ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ്​ പടര്‍ന്നതിനെ തുടര്‍ന്ന്​ നിര്‍ത്തലാക്കിയ ഇന്ത്യ -യു.കെ വ്യോമഗതാഗതം പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി എയര്‍ ഇന്ത്യ ബുക്കിങ്​ ആരംഭിച്ചു. എയര്‍ ഇന്ത്യ വെബ്​സൈറ്റ്, ബുക്കിങ്​ ഓഫിസുകള്‍, കോള്‍ സെന്‍റര്‍, അംഗീകൃത യാത്ര ഏജന്‍സികള്‍ മുഖേന വിമാനടിക്കറ്റുകള്‍ ബുക്ക്​ ചെയ്യാം.

ഇന്ത്യ -യു.കെ എയര്‍ ഇന്ത്യ വിമാനടിക്കറ്റുകളുടെ ബുക്കിങ്​ ആരംഭിച്ചുവെന്ന്​ വിമാനകമ്പനി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. മുംബൈ -ലണ്ടന്‍ ഹെത്രോ വിമാനത്താവളം, ഡല്‍ഹി -ലണ്ടന്‍ ഹെത്രോ, ലണ്ടന്‍ ഹെത്രോ -മുംബൈ, ലണ്ടന്‍ ഹെത്രോ -ഡല്‍ഹി എന്നിവയാണ്​ ആദ്യഘട്ടത്തില്‍ സര്‍വിസ്​ നടത്തുക. സാധാരണ വിമാനസര്‍വിസുകള്‍ക്ക്​ പുറമെയാണ്​ ഈ സര്‍വിസുകള്‍.

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ നിര്‍ത്തലാക്കിയ ഇന്ത്യ -യു.കെ വ്യോമഗതാഗതം ജനുവരി ആറുമുതല്‍ ഇന്ത്യയില്‍നിന്ന്​ യു​.കെയിലേക്കും എട്ടുമുതല്‍ തിരിച്ചും സര്‍വിസുകള്‍ ആരംഭിക്കുമെന്ന്​ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ്​ സിങ്​ പുരി അറിയിച്ചിരുന്നു. ജനുവരി

23 വരെ ആഴ്ചയില്‍ 15 വിമാനങ്ങള്‍ മാത്രമേ സര്‍വിസ്​ നടത്തൂ. ഡിസംബര്‍ 23ന്​ യാത്ര ചെയ്യാനായി ബുക്ക്​ ചെയ്​ത യാത്രക്കാരാണ്​ യു.കെയില്‍നിന്ന്​ ആദ്യംപുറപ്പെടുന്നതെന്ന്​ എയര്‍ ഇന്ത്യ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....