Friday, July 4, 2025 9:42 am

വര്‍ത്തമാനകാലം ലോകമാകെ ആഗ്രഹിക്കുന്നത് ശ്രീനാരായണ ഗുരുദേവന്റെ ഏകലോക ദര്‍ശനം : സച്ചിദാനന്ദ സ്വാമി

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : വര്‍ത്തമാനകാലം ലോകമാകെ ആഗ്രഹിക്കുന്നത് ശ്രീനാരായണ ഗുരുദേവന്റെ ഏകലോക ദര്‍ശനമാണെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. ലണ്ടനില്‍ ശിവഗിരി ആശ്രമം ഓഫ് യു.കെ.യുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. ലോകത്ത് ശാന്തിയും സമാധാനവും സൃഷ്ടിക്കുവാന്‍ ഗുരുക്കന്‍മാര്‍ അവതരി ച്ച്‌ ഉപദേശിക്കുകയും അത് വിവിധ മതങ്ങളായി രൂപപ്പെടുകയും ചെയ്തു. സമാധാനത്തിന് പകരം മതസംഘട്ടനങ്ങളും വിധ്വംസ പ്രവര്‍ത്തനങ്ങളും മതപരിവര്‍ത്തനങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളുമാണ് നടക്കുന്നത്. അപ്പോഴാണ് ഗുരുദേവന്റെ മതമേതായാലും മനുഷ്യര്‍ നന്നായാല്‍ മതി. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന വിശ്വ മാനവിക തത്വദര്‍ശനം ലോകം ശ്രവിച്ചത്. മതമല്ല മനുഷ്യനാണ് വലുത് എന്ന ഗുരു ദര്‍ശനം മറ്റേതിനെക്കാളും ഉപരിലോകത്തിന് ഇന്ന് ആവശ്യം.

അതോടൊപ്പം മനുഷ്യനെ ഏകതയിലേയ്ക്ക് നയിക്കേണ്ടതുമുണ്ട്. ഗുരുദേവദര്‍ശനം ജാതി മത വര്‍ണ്ണവര്‍ഗ്ഗ ദേശകാലസീമകള്‍ക്ക് അതീതമാണ്. ആറ്റം യുഗത്തിന് പോലും സ്വീകാര്യമാര്‍ന്നതാണ് ദൈവദര്‍ശനത്തെ ആധുനിക കാലത്തെ ശാസ്ത്രജ്ഞന്‍ മാര്‍ക്കുപോലും സ്വീകാര്യമാകുമാറ് ഗുരുദേവന്‍ ഉപദേശിച്ചു. ഗുരുവിന്റെഅറുപത്തിമൂന്ന് കൃതികള്‍ ലോകത്തിന്റെ തത്വദര്‍ശനമാണ്. ഗുരു ഭാവി ലോകത്തിന്റെ പ്രവാചകനാണ്. ഏതുദേശക്കാര്‍ക്കും സ്വീകാര്യമാകുമാറ് തത്വദര്‍ശനം ചമച്ചു. അത് ഇന്നിന്റേയും നാളെയുടേയും ലോകത്തിന്റെ ദര്‍ശനമാണ്. ലോകം മനുഷ്യത്വം ദാഹിക്കുമ്പോള്‍ അത് അമൃത് പോലെ നല്‍കുവാന്‍ പോരുന്നതാണ് ഗുരുദര്‍ശനം. അത് പ്രസരിപ്പിക്കുന്നതാണ്. ലോകമാസകലം ശിവഗിരി മഠത്തിന്റെ ആശ്രമങ്ങള്‍ സ്ഥാപിക്കേണ്ടതുണ്ട്. അതിന്റെ ആദ്യ ആശ്രമത്തിന്റെ പ്രാരംഭ ഉദ്ഘാടനം ലണ്ടനില്‍ ഗുരുഭക്തന്‍മാര്‍ ഗുരുധര്‍മ്മപ്രചരണ സഭയുടെ ഭാഗമായി ആരംഭിക്കാന്‍ സാധിച്ചത് ഉചിതമായി. സച്ചിദാനന്ദ സ്വാമി പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി

0
കൊച്ചി: കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ അനധികൃത ബോർഡുകളും ഫ്ലക്സുകളും വ്യാപകമായി സ്ഥാപിക്കുന്നതിനെ...

എൻ.ജി.ഒ സംഘ് പത്തനംതിട്ട ജില്ലാകമ്മിറ്റി ഉപവാസ സമരം നടത്തി

0
പത്തനംതിട്ട : ശമ്പളപരിഷ്കരണം നടത്താത്തതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ സംഘ് ജില്ലാകമ്മിറ്റി...

ആലപ്പുഴ മുതുകുളത്ത് ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; നാലുപേർക്ക് പരിക്ക്

0
ആലപ്പുഴ: മുതുകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലേക്ക് പാഞ്ഞുകയറി രണ്ടുവയസുകാരനുൾപ്പെടെ നാലുപേർക്ക്...

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് പന്തളം ടൗൺ യൂണിറ്റ് കൺവെൻഷന്‍ നടന്നു

0
പന്തളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം ടൗൺ...