നിരണത്ത് പകര്‍ച്ചവ്യാധി മൂലം താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : നിരണത്ത് പകര്‍ച്ചവ്യാധി മൂലം താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. താറാവ് കര്‍ഷകരായ നിരണം വട്ടടി നെനപ്പാടത്ത് ഷൈജു മാത്യുവിന്റെയും തങ്കച്ചന്റെയും താറാവുകള്‍ ആണ് കൂട്ടത്തോടെ ചത്തൊടുങ്ങുന്നത്. ഷൈജുവിന്റെ 6000 താറാവില്‍ നാലായിരത്തോളവും തങ്കച്ചന്റെ 7000 താറാവില്‍ മൂവായിരത്തോളവും കഴിഞ്ഞ നാലു ദിവസത്തിനിടയില്‍ ചത്തൊടുങ്ങി. ഷൈജുവിന്റെ മുന്നൂറോളം താറാവുകള്‍ ഇന്നും ചത്തുവീണു. തങ്കച്ചന്റെ ബാക്കി വന്ന 4000 ഓളം താറാവുകളെ ഇന്ന് രാവിലെയോടെ രോഗബാധയില്ലാത്ത തലവടിയിലേക്ക് മാറ്റി.

ഷൈജുവിന്റെ താറാവുകളില്‍ പലതും കൂട്ടില്‍ കുഴഞ്ഞു വീണ് ചത്തു കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ഈസ്റ്റര്‍ മുതലാണ് രോഗ ലക്ഷണം കണ്ടു തുടങ്ങിയത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തി പ്രതിരോധ മരുന്ന് നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പണം പലിശയ്‌ക്കെടുത്തും സ്വര്‍ണം പണയം വെച്ചും താറാവ് കൃഷി നടത്തുന്നവരാണ് മേഖലയിലെ കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും. താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തങ്ങളെ വന്‍ കടക്കെണിയിലാക്കുമെന്ന ആശങ്കയാണ് മേഖലയിലെ കര്‍ഷകര്‍ക്കുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...