Wednesday, April 24, 2024 6:18 am

ടിക്കറാം മീണയുടെ ആത്മകഥയായ ‘തോല്‍ക്കില്ല ഞാന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ടിക്കറാം മീണയുടെ ആത്മകഥയായ ‘തോല്‍ക്കില്ല ഞാന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. പുസ്തകത്തെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ തുടരുന്നതിനിടെയായിരുന്നു പ്രമുഖരുടെ സാന്നിധ്യത്തില്‍ പ്രകാശനം നടന്നത്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ശശി തരൂര്‍ എം.പിയില്‍ നിന്ന് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.

പുസ്തകം തയ്യാറാക്കുന്ന വേളയിലെഴുതിയ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യില്ലെന്ന് ടിക്കാറാം മീണ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെയുയര്‍ന്ന ആരോപണങ്ങള്‍ നിലനിര്‍ത്തിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ആരോപണങ്ങള്‍ നീക്കം ചെയ്തശേഷം പ്രസിദ്ധീകരിക്കണമെന്ന് പി ശശി ആവശ്യപ്പെട്ടെങ്കിലും സര്‍വീസ് കാലയളവിലുണ്ടായ തന്റെ അനുഭവം ഒഴിവാക്കാന്‍ കഴിയില്ലെന്ന് മീണ വ്യക്തമാക്കിയിരുന്നു.

തന്നെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയില്ലെങ്കില്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് പി ശശി പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ടിക്കാറാം മീണക്ക് അദ്ദേഹം വക്കീല്‍ നോട്ടീസും അയച്ചു. എന്നാല്‍ അത് കാര്യമാക്കുന്നില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മീണ. കേരളം കര്‍മ്മ ഭൂമിയാണെന്ന് പ്രകാശന ചടങ്ങില്‍ ടിക്കാറാം മീണ പറഞ്ഞു. തോല്‍ക്കില്ല ഞാന്‍ എന്ന പുസ്തകം കേരളത്തിലെ ജനങ്ങള്‍ക്കാണ് സമര്‍പ്പിക്കുന്നത്. ജനങ്ങള്‍ക്ക് ഒപ്പമാണ് എല്ലാ കാലത്തും പ്രവര്‍ത്തിച്ചത്.അവരില്‍ നിന്ന് എല്ലാ കാലത്തും പിന്തുണ ലഭിച്ചു. എല്ലാ മുഖ്യമന്ത്രിമാരുടെയും സ്നേഹവും പിന്തുണയും ലഭിച്ചിട്ടുണ്ട് ചില കയ്പ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ആരും ശത്രുക്കളല്ലെന്നും ടിക്കാറാം മീണ പറഞ്ഞു.

സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു ടിക്കാറാം മീണയെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. നിര്‍ഭയമായി പ്രവര്‍ത്തിച്ചതിനാല്‍ ചില തിക്താനുഭവങ്ങള്‍ അദ്ദേഹത്തിനുണ്ടായി എന്നും അതാണ് പുസ്തകത്തിലുള്ളതെന്നും തരൂര്‍ പറഞ്ഞു.വസ്തുനിഷ്ഠമാണ് ടിക്കാറാം മീണയുടെ പുസ്തകമെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ പറഞ്ഞു. മലയാള മനോരമയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം ചടങ്ങിന് അധ്യക്ഷത വഹിച്ചു. പുസ്തകം പരിചയപ്പെടുത്തിയ എം.കെ.രാംദാസ് നന്ദിയും പറഞ്ഞു. പി.ശശിക്കെതിരായ ആരോപണങ്ങളുള്ള പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയുമായ പ്രഭാവര്‍മയും മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബുവും പങ്കെടുക്കാത്തതും ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താ​മ​ര​ശേ​രി​യി​ൽ വീ​ടി​ന​ക​ത്ത് അ​ജ്ഞാ​ത​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി

0
കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ അ​ജ്ഞാ​ത​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ന്...

എ​ല്ലാ വോ​ട്ടു​ക​ളും വി​വി​പാ​റ്റു​മാ​യി ഒ​ത്തു നോ​ക്ക​ണ​മെ​ന്ന ഹ​ർ​ജിയിൽ വി​ധി ഇ​ന്ന്

0
ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രേ​ഖ​പ്പെ​ടു​​ത്തു​ന്ന 100 ശ​ത​മാ​നം വോ​ട്ടു​ക​ളും വി​വി പാ​റ്റ്...

അമേരിക്കയിലെ സ​ർ​വ​ക​ലാ​ശാ​ല​കളിൽ ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​ക്ഷോ​ഭം ശക്തമാകുന്നു

0
അമേരിക്ക: അ​മേ​രി​ക്ക​യി​ലെ സ​ർ​വ​ക​ലാ​ശാ​ലകളിൽ ഗാസയിൽ നടക്കുന്ന യുദ്ധത്തിനെതിരായ പ്രതിഷേധം വ്യാപകം. ക്യാമ്പസുകളിലെ...

ഞാൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജയം ഉറപ്പാണ് ; മനസ് തുറന്ന് ശശി തരൂർ

0
തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരത്തിന്റെ ആവേശം പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും നിറഞ്ഞുകാണാമായിരുന്നുവെങ്കിലും...