ഞാൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജയം ഉറപ്പാണ് ; മനസ് തുറന്ന് ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരത്തിന്റെ ആവേശം പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും നിറഞ്ഞുകാണാമായിരുന്നുവെങ്കിലും നാലാം അങ്കത്തിലും തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് സിറ്റിംഗ് എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. തികഞ്ഞ ആത്മവിശ്വാസത്തിലാണ് താനെന്നും ജയം ഉറപ്പാണെന്ന് ജനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 15 വര്‍ഷം താന്‍ എന്തുചെയ്തുവെന്ന് തലസ്ഥാനത്തെ ജനങ്ങള്‍ക്ക് അറിയാം. പറ്റിയ ഒരു തെറ്റ് എല്ലാ പ്രവര്‍ത്തനങ്ങളുടേയും ഫ്‌ളക്‌സ് അടിച്ച് പ്രചരിപ്പിക്കാന്‍ ശ്രമിക്കാതെ സ്വന്തം ജോലിയില്‍ മാത്രം ശ്രദ്ധിച്ചു എന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ നിരവധി പൊള്ളയായ വാഗ്ദാനം നല്‍കുന്നുണ്ട്.

പല അവകാശവാദങ്ങളും കണ്ടിട്ട് ചിരിവന്നുവെന്നും ഒരു എംപിയുടെ ജോലിയുടെ പരിധികള്‍ പോലും അദ്ദേഹത്തിന് മനസ്സിലായിട്ടില്ലെന്നും തരൂര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചില പദ്ധതികള്‍ നടപ്പിലാക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹകരണക്കുറവ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനം പോലെ തന്നെ ആവശ്യമുള്ള ഒന്നാണ് മെട്രോ റെയിലും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇക്കാര്യത്തില്‍ ഇടപെടല്‍ സജീവമാക്കിയിരുന്നു. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ ഒരു വെല്ലുവിളി ഇനിയും പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...