കൊറോണ വൈറസിന്റെ യുകെ വകഭേദം കൂടുതൽ ഉത്തരേന്ത്യയിൽ : എൻസിഡിസി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കൊറോണ വൈറസിന്റെ യുകെ വകഭേദമാണ് ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതെന്ന് നാഷനൽ സെന്റർ ഫോർ ഡിസീസ് കോൺട്രോൾ (എൻസിഡിസി) ഡയറക്ടർ സുജീത് സിങ്. ഗുജറാത്തിലും കർണാടകയിലും മഹാരാഷ്ട്രയിലും ഇരട്ട വകഭേദം വന്ന വൈറസാണ് കൂടുതൽ കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. യുകെ വകഭേദമായ B1.1.7 ആണ് പഞ്ചാബ്, ഡൽഹി, തെലങ്കാന, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ കണ്ടെത്തിയത്.

വൈറസിന്റെ പുതിയ വകഭേദങ്ങളെക്കുറിച്ച് രാജ്യത്തെ പ്രധാനപ്പെട്ട 10 ലബോറട്ടറികളിൽ വിശദമായ പഠനം നടത്തുകയും വകഭേദങ്ങളെ തരംതിരിക്കുകയും ചെയ്തു വരികയാണ്. ഇവ സംബന്ധിച്ച വിവരങ്ങൾ ഫെബ്രുവരിയിലും മാർച്ചിലും ഏപ്രിലിലും സംസ്ഥാനങ്ങൾക്ക് കൈമാറി. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി സുജീത് സിങ് നടത്തിയ വിഡിയോ കോൺഫറൻസിൽ വൈറസുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവച്ചു.

ഇരട്ട വകഭേദം വന്ന B.1.617 പ്രധാനമായും കാണപ്പെടുന്നത് മഹാരാഷ്ട്ര, ബംഗാൾ, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ്. ദക്ഷിണാഫ്രിക്കൻ വകഭേദമായ B.1.315 തെലങ്കാന, ഡൽഹി എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ജനിതക മാറ്റം വന്ന വൈറസുകളെക്കുറിച്ച് എൻസിഡിസി ആരോഗ്യവകുപ്പുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ട്. പുതിയ വകഭേദങ്ങളെക്കുറിച്ച് എൻസിഡിസി സൂക്ഷ്മ നിരീക്ഷണം നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...