കാളീചിത്ര വിഷയം ; ക്ഷമാപണവുമായി യുക്രൈൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ‘കാളീചിത്ര’ വിഷയത്തിൽ ക്ഷമാപണം നടത്തി യുക്രൈൻ. അത്തരമൊരു ചിത്രം പങ്കുവച്ചതിൽ പശ്ചാത്തപിക്കുന്നുവെന്ന് യുക്രൈൻ വ്യക്തമാക്കി. ഇന്ത്യൻ സംസ്‌കാരത്തെയും ഇന്ത്യയുടെ പിന്തുണയെയും യുക്രൈൻ ബഹുമാനിക്കുന്നതായും വിദേശകാര്യ ഉപമന്ത്രി എമിനെ സപാറോവ അറിയിച്ചു. യുക്രൈൻ പ്രതിരോധ മന്ത്രാലയത്തിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് കാളിദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രം പ്രത്യക്ഷപ്പെട്ടത്. ഹോളിവുഡ് താരം മെർലിൻ മൺറോ നിൽക്കുന്നതിന് സമാനമായാണ് കറുത്ത മേഘങ്ങൾക്കിടയിൽ കാളിദേവിയെ ചിത്രീകരിച്ചത്.

‘വർക്ക് ഓഫ് ആർട്’ എന്ന തലക്കെട്ടിൽ ‘ഡിഫൻസ് യു’ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഡിഫൻസ് യു എന്നത് യുക്രൈന്റെ ഔദ്യോഗിക അക്കൗണ്ടുകളിലൊന്നാണ്. സംഭവത്തിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നു. ചിത്രം ഇന്ത്യൻ വികാരം വ്രണപ്പെടുത്തുന്നതാണെന്നായിരുന്നു പ്രധാന വിമർശനം. തുടർന്ന് യുക്രൈൻ ട്വിറ്ററിൽ നിന്നും ചിത്രം പിൻവലിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

0
കൊല്ലം: 19-കാരിയായ വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം...

ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ ആക്രമിച്ചതായി പരാതി

0
തൃശ്ശൂർ : ഹോട്ടലിലിരുന്ന് ബിയർ കഴിക്കുന്നത് ചോദ്യം ചെയ്ത മാനേജരെ...

പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി

0
കോഴിക്കോട്: പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു കേസില്‍ പ്രതിക്ക് കഠിന...

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ മരിച്ചു....