ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഇനി ഒ​രു വ​ർ​ഷം മാ​ത്രം ; ശ​ര​ദ്​​പ​വാ​ർ എ​ൻ.​സി.​പി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്​ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: ശ​ര​ദ്​​പ​വാ​ർ എ​ൻ.​സി.​പി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​ഞ്ഞ​ത്​ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ഒ​രു വ​ർ​ഷം മാ​ത്രം. 2024ൽ ​ത​ന്നെ​യാ​ണ്​ മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്. ര​ണ്ടു തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൂം വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​യു​ന്ന അ​തി​കാ​യ​നാ​ണ്​ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഒ​ഴി​ഞ്ഞ്​ മാ​ർ​ഗ​ദ​ർ​ശി റോ​ളി​ലേ​ക്ക്​ മാ​റു​ന്ന​ത്. പ്ര​തി​പ​ക്ഷം ദേ​ശീ​യ ത​ല​ത്തി​ൽ ഐ​ക്യ​ശ്ര​മം ശ​ക്​​തി​പ്പെ​ടു​ത്തി വ​രു​ക​യാ​ണ്. മ​രു​മ​ക​നും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ജി​ത്​ പ​വാ​റി​നാ​യി ബി.​ജെ.​പി വ​ല വീ​ശു​ന്നു​ണ്ട്.എ​ൻ.​സി.​പി​യും ശി​വ​സേ​ന​യും കോ​ൺ​ഗ്ര​സും ഉ​ൾ​പ്പെ​ട്ട മ​ഹാ വി​കാ​സ്​ അ​ഘാ​ഡി സ​ഖ്യ​ത്തി​ന​പ്പു​റ​ത്തെ സാ​ധ്യ​ത​ക​ളി​ലേ​ക്ക്​ എ​ൻ.​സി.​പി​യി​ൽ ഒ​രു വി​ഭാ​ഗം ഉ​റ്റു​നോ​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​നെ​ല്ലാ​മി​ട​യി​ലാ​ണ്​ പ​വാ​റി​ന്‍റെ ‘ബോം​ബി​ട​ൽ’.

പൊ​തു​ജീ​വി​ത​ത്തി​ൽ​നി​ന്ന്​ വി​ര​മി​ക്കു​ക​യ​ല്ലെ​ന്ന്​ പ​വാ​ർ ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, പ​വാ​റി​ന്‍റെ പി​ന്മാ​റ്റ പ്ര​ഖ്യാ​പ​നം ക​ളം അ​റി​ഞ്ഞു ത​ന്നെ. 15 ദി​വ​സ​ത്തി​ന​കം ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലും മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്രീ​യ​ത്തി​ലു​മാ​യി ര​ണ്ടു ബോം​ബ്​ പൊ​ട്ടു​മെ​ന്ന്​ മ​ക​ളും എം.​പി​യു​മാ​യ സു​പ്രി​യ സു​ലെ പ​റ​ഞ്ഞ​ത്​ 15 ദി​വ​സം മു​മ്പാ​ണ്. മ​റാ​ത്ത​യി​ലെ രാ​ഷ്ട്രീ​യ സ്​​ഫോ​ട​ന​ത്തോ​ടെ മ​ക​ളു​ടെ വാ​ക്ക്​ ശ​രി​യാ​യി. മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച​തും അ​ടു​ത്ത​യാ​ളു​ക​ൾ അ​റി​ഞ്ഞ​തു​മാ​ണ്​ പ​വാ​റി​ന്‍റെ പ്ര​ഖ്യാ​പ​ന​മെ​ന്നും ഇ​തോ​ടെ തെ​ളി​ഞ്ഞു. പ​വാ​ർ ആ​രോ​ടും ആ​ലോ​ചി​ച്ചി​ല്ലെ​ന്ന്​ നേ​താ​ക്ക​ൾ പ​രാ​തി​പ്പെ​ടു​ന്ന​തും നേ​തൃ​നി​ര ക​ണ്ണീ​ര​ണി​ഞ്ഞ​തു​മെ​ല്ലാം ഇ​തി​നി​ട​യി​ൽ ത​ന്നെ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മേക്കെദാട്ടു അണക്കെട്ടിലും കടുപ്പിക്കാൻ വിജയ് സർക്കാർ ; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചന

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു...

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...