റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് ടിബി ജങ്ഷന് സമീപം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു. വീയപുരം മേൽപ്പാടം പനനിൽക്കുംപറമ്പിൽ പി ജെ ചെറിയാൻ (66) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് കരുനാഗപ്പള്ളിക്ക് പോവുകയായിരുന്ന ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ചെറിയാനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാര്യയുടെ സ്വദേശമായ കരുവാറ്റ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിന് സമീപം വാടകവീട്ടിലായിരുന്നു ചെറിയാൻ താമസിച്ചിരുന്നത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതയായ വിജയമ്മയാണ് ഭാര്യ. മക്കൾ: ബിൻസി ചെറിയാൻ, വിനീത ചെറിയാൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...