ഓപ്പറേഷന്‍ ഗംഗ ; യുക്രൈനില്‍ നിന്നുള്ള രണ്ടാം ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : യുക്രൈനില്‍ കുടുങ്ങിയ കൂടുതല്‍ ഇന്ത്യന്‍ പൗരന്മാരെ ഡല്‍ഹിയിലെത്തിച്ചു. റൊമേനിയ വഴിയുള്ള രണ്ടാം സംഘം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. 17 മലയാളികളക്കം 250 വിദ്യാര്‍ത്ഥികളാണ് ഈ സംഘത്തിലുള്ളത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. മലയാളികളെ കേരള ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്.

യുക്രൈനില്‍ നിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രിയോടെയാണ് മുംബൈയിലെത്തി. റൊമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുള്ള ആദ്യ രക്ഷാ ദൗത്യവിമാനമാണ് ഇന്നലെ എത്തിയത്. ഇതില്‍ 27 മലയാളികള്‍ ഉള്‍പ്പെടെ 219 യാത്രക്കാരാണുണ്ടായിരുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ യുക്രൈനില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

യുക്രൈയിനില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയ ഒഴിപ്പിക്കല്‍ വിമാനങ്ങളില്‍ ഡല്‍ഹി, മുംബൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാന്‍ റെസിഡന്റ് കമ്മീഷണറും നോര്‍ക്ക ഉദ്യോഗസ്ഥരും നടപടികള്‍ കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...