മോസ്‌കോ : റഷ്യയെ ഞെട്ടിച്ച് വ്യോമ താവളത്തില്‍ ഉക്രെയ്‌ന്‍റെ ഡ്രോണ്‍ ആക്രമണം. സരാടോവ് മേഖലയിലെ ഏംഗല്‍സ് വ്യോമ താവളമാണ് തിങ്കളാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.35 ഓടെ ഉക്രെയ്ന്‍ ആക്രമിച്ചത്. ആക്രമണത്തില്‍ മൂന്ന് റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഡ്രോണ്‍ വെടിവെച്ചിട്ടെന്നും അവശിഷ്ടങ്ങള്‍ വീണ് മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും മോസ്‌കോ പ്രതികരിച്ചു. റഷ്യ ഉക്രെയ്‌നില്‍ ചെയ്യുന്നതിനുള്ള തിരിച്ചടിയാണ് സംഭവമെന്ന് ഉക്രെയ്ന്‍ വ്യോമ സേനാ വക്താവ് യൂറി ഇഹ്നാത് പ്രതികരിച്ചു. ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യക്കുണ്ടായ നഷ്ടം കൃത്യമായി വിശകലനം ചെയ്യാന്‍ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിക്കുന്നതോടെ സാധിക്കുമെന്നും ഇഹ്നാത് പറഞ്ഞു. ഉക്രെയ്ന്‍ ആക്രമണത്തിന് റഷ്യ ഉപയോഗിക്കുന്ന ടിയു-160, ടിയു-95എംഎസ് ബോംബര്‍ വിമാനങ്ങളാണ് ഏംഗല്‍സ് വ്യോമ താവളത്തില്‍ ഉള്ളത്.
റഷ്യന്‍ വ്യോമ താവളത്തില്‍ ഉക്രെയ്‌ന്‍റെ ഡ്രോണ്‍ ആക്രമണം ; 3 മരണം
RECENT NEWS
Advertisment