വൈദികർക്ക് അന്ത്യശാസനം, 20നുള്ളിൽ ഏകീകൃത കുർ‌ബാന നടപ്പാക്കിയില്ലെങ്കിൽ നടപടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഏകീകൃത കുര്‍ബാന നടപ്പാക്കാന്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് അന്ത്യശാസനവുമായി മാര്‍പ്പാപ്പയുടെ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍. ഈ മാസം 20 ന് മുന്‍പ് എല്ലാ പള്ളികളിലും ഏകീകൃത കുര്‍ബാന നടപ്പാക്കണമെന്നാണ് ഉത്തരവിട്ടത്. ഇത് നടപ്പാക്കത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. പ്രതിഷേധങ്ങളോ ശാരീരിക ആക്രമങ്ങളോ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതില്‍ ഇളവുണ്ടാകും. അല്ലാത്തപക്ഷം എല്ലാ വൈദികരും ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്നാണ് ഉത്തരവില്‍ പറയുന്നത്.

ഏകീകൃത കുര്‍ബാന നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22ന് മാര്‍പാപ്പ നല്‍കിയ കത്ത് പള്ളികളില്‍ വായിക്കണം, ഇതിന്റെ സാക്ഷ്യപത്രം പള്ളി വികാരിയും കൈക്കാരന്മാരും ഒപ്പിട്ട് അതിരൂപത കൂരിയായിലേക്ക് അയയ്ക്കണം. ലംഘിച്ചാല്‍ മാര്‍പ്പാപ്പയോടുള്ള അനുസരണക്കേടായി കണക്കാക്കി കാനോനിക നടപടിയുണ്ടാകുമെന്നും ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

0
തിരുവനന്തപുരം: സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട്...

പകർച്ചവ്യാധികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ല ; ഓണക്കാലത്ത് ആരോഗ്യവകുപ്പ് ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ

0
ആലപ്പുഴ : ഓണക്കാലത്ത് ജീവനക്കാർ കൂട്ടത്തോടെ അവധിയിലായത് ആരോഗ്യമേഖലയിലെ പ്രതിരോധപ്രവർത്തനങ്ങളെ ബാധിച്ചു....

മാവേലിയുടെ ദേഹത്ത് പലഹാരം വറത്തു കൊണ്ടിരുന്ന തിളച്ച എണ്ണയൊഴിച്ച് കടക്കാരൻ

0
ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് മാവേലിയോട് ക്രൂരത. മാവേലി വേഷം കെട്ടിയ...

സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവ് കെ കെ ശൈലജ

0
കണ്ണൂർ: സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ...