Tuesday, May 13, 2025 3:38 pm

നേതൃത്വം മറുപടി പറയണം; ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം എതിര്‍പ്പുമായി കെവിറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമാ തോമസിനെ നിയോഗിച്ചതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. ഉമയെ സ്ഥാനാർത്ഥിയായി നിയോഗിച്ചതെങ്ങനെയാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് കെ.വി തോമസ് ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജില്ലയിലെ മുതിർന്ന നേതാക്കളോട് ആലോചിച്ചിരുന്നോയെന്ന ചോദ്യമുയർത്തിയ കെ.വി തോമസ്, സ്ഥാനാർഥി നിർണയത്തിൽ കൂടിയാലോചനകൾ നടന്നില്ലെന്നും ആരോപിച്ചു.

ജില്ലയിലെ മുതിർന്ന നേതാക്കളായ കെ.ബാബു, ഡൊമിനിക് പ്രസന്റേഷൻ, ബെന്നി ബെഹ്നാൻ എന്നിവരോട് സ്ഥാനാർത്ഥി നിർണയത്തിൽ ആലോചനകൾ നടത്തിയിരുന്നോ എന്നും കെ.വി തോമസ് ചോദിച്ചു. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉണ്ടാകും വേദി ഏതാണെന്ന് പിന്നീട് പറയും. പറയാനുള്ളത് ജനങ്ങളോട് തുറന്നുപറയുമെന്നും വികസനത്തിനാണ് താൻ മുൻ തൂക്കം നൽകുന്നതെന്നും അദ്ദേഹം ആവർത്തിച്ചു. ഒരുകാര്യത്തിലും നേതാക്കൾ ചർച്ചകൾ നടത്തുന്നില്ല. ആഴത്തിലുള്ള മുറിവാണ് സംസ്ഥാന നേതാക്കൾ തന്നിലേൽപ്പിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ പോലും കെപിസിസി തന്നെ ഒറ്റപ്പെടുത്തി നിർത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

എന്നാൽ അതേ സമയം ശുഭ പ്രതീക്ഷയിലാണ് തൃക്കാക്കരയിലെ കോൺ​ഗ്രസ് സ്ഥാനാർഥി ഉമാ തോമസ്. കെ.വി തോമസ് തനിക്കെതിരെ പ്രവർത്തിക്കുമെന്ന് ഒരിക്കലും കരുതുന്നില്ലെന്നും കോൺ​ഗ്രസിന്റെ മുതിർന്ന നേതാവായ അദ്ദേഹം പാർട്ടി പാളയത്തിൽ തന്നെ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയാണ് ഉമാ തോമസ് പങ്കുവെക്കുന്നത്. പി.ടി തോമസിനെ എന്നും ചേർത്ത് പിടിച്ച ആളാണ് കെ.വി തോമസ്. അദ്ദേഹത്തെ നേരിൽ കണ്ട് അനു​ഗ്രഹം തേടുമെന്നും ഉമ തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാർ ജാതി സെൻസസ് പ്രഖ്യാപനത്തെ ആൾ കേരള പുലയർ മഹാസഭ സ്വാഗതം ചെയ്തു

0
ചെങ്ങന്നൂർ : കേന്ദ്ര സർക്കാർ ജാതി സെൻസസ് പ്രഖ്യാപനത്തെ ആൾ കേരള...

പൊള്ളാച്ചി ലൈംഗികാതിക്രമ കേസിൽ 9 പ്രതികൾക്കും ജീവപര്യന്തം

0
പൊള്ളാച്ചി: പൊള്ളാച്ചി കൂട്ടബലാത്സംഗ കേസിൽ 9 പ്രതികൾക്കും ജീവപര്യന്തം. ബലാത്സംഗത്തിനിരയായ സ്ത്രീകൾക്ക്...

ഏഴു വയസുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കെ.ബി.ഗണേഷ് കുമാർ

0
കൊല്ലം: കൊല്ലം കുന്നിക്കോട് ഏഴു വയസുകാരി പേവിഷബാധയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം...

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ; കനത്ത തിരിച്ചടി നേരിട്ട് ചൈനയിലെ പ്രതിരോധ കമ്പനികളുടെ ഓഹരികള്‍

0
ബെയ്‌ജിങ്ങ്‌: ഇന്ത്യ-പാക് വെടിനിര്‍ത്തലിന് പിന്നാലെ തിരിച്ചടി നേരിട്ട് ചൈനയിലെ പ്രതിരോധ കമ്പനികളുടെ...