പോലീസ് പൊക്കിയെന്ന് പറയുന്ന മകന്‍ വീട് വൃത്തിയാക്കുകയാണ് ; മരിച്ചിട്ടും ചിലര്‍ക്ക് പി ടിയോടുള്ള പക തീര്‍ന്നിട്ടില്ലെന്ന് ഉമ തോമസ്

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : മകനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് തൃക്കാക്കര എംഎല്‍എ ഉമ തോമസ്. മരിച്ചിട്ടും ചിലര്‍ക്ക് പി ടിയോടുള്ള പക തീര്‍ന്നിട്ടില്ലെന്നും പോലീസ് പൊക്കി എന്ന് പറയുന്ന മകന്‍ മഴയില്‍ വെള്ളം കയറിയ തങ്ങളുടെ വീട് വൃത്തിയാക്കുകയാണെന്നും ഉമ തോമസ് ഫേസ്‌ബുക്കില്‍ കുറിച്ചു. പി ടിയുടെയും ഉമയുടെയും മകനായ വിവേക് തോമസിനെ കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തുവെന്നാണ് പ്രചാരണം നടക്കുന്നത്. സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത പ്രചാരണം നടത്തിയവര്‍ക്കും അത് ഷെയര്‍ ചെയ്തവര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു. മകന്‍ വീട് വൃത്തിയാക്കുന്ന ചിത്രം സഹിതമാണ് ഉമ തോമസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...