പൂ കൃഷിയുടെ വസന്തം തീര്‍ത്ത് തനൂജ ടീച്ചര്‍

For full experience, Download our mobile application:
Get it on Google Play

വള്ളികുന്നം :  പൂ കൃഷിയുടെ വസന്തം തീർത്തു വള്ളികുന്നത്തെ നവാഗത കർഷക തനൂജ ടീച്ചര്‍. പൂ കൃഷിയുടെ ഉല്‍ഘാടനം വാർഡ് മെമ്പർ അർച്ചന പ്രകാശ് നിർവഹിച്ചു. കൃഷിയുടെ ഉന്നത പാരമ്പര്യം തലമുറയായി സൂക്ഷിക്കുന്ന കുടുംബത്തിലെ അംഗമായ  ടീച്ചർ പൂ കൃഷിയിലൂടെ പുതിയ കാര്‍ഷിക സംസ്കാരത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.

കേരളത്തിലെ ഓണം പ്രമാണിച്ച്   കര്‍ണാടക ,തമിഴ്നാട് സംസ്ഥാനങ്ങള്‍ പൂ കൃഷിയിലേക്ക് തിരിയുമ്പോള്‍ കേരളത്തില്‍ പൂ കൃഷിക്ക് വലിയ പ്രോത്സാഹനം കൊടുക്കുന്നില്ല. ഈ സാഹചര്യത്തില്‍ എല്ലാവര്‍ക്കും മാതൃകയാകുകയാണ് വള്ളികുന്നം അമൃത ഹയര്‍ സെക്കന്ററി സ്കൂളിലെ  തനൂജ ടീച്ചര്‍.  ഇവരുടെ പറമ്പിലെ  മുപ്പത് സെന്‍റ്  സ്ഥലത്താണ് പൂക്കളുടെ വിസ്മയം തീര്‍ത്തിരിക്കുന്നത്. സ്വന്തം അധ്വാനത്തില്‍ നട്ടുവളര്‍ത്തിയ പൂവുകള്‍ എല്ലാം മൊട്ടിട്ടുപൂത്തുലഞ്ഞു തുടങ്ങി.

വള്ളികുന്നം കൃഷി ഓഫീസർ നിഖിൽ ആർ പിള്ള, കൃഷി അസ്സിസ്റ്റ്‌ മാരായ ഷബീർ മുഹമ്മദ്‌, ഏ രാജിമോൾ,ട്രെയിനി ആയ ആഷിക്ക്, തേജശ്രീ എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി. കിസ്സാൻ സഭ നേതാവ് സുരേഷ് ബാബു, കർഷക മോർച്ച മണ്ഡലം പ്രസിഡന്‍റ് മോഹൻലാൽ, വിമുക്ത ഭടനും കർഷകനുമായ ഷാജികുഴുവിള,മുൻ വാർഡ് മെമ്പർ പ്രകാശ്, മോളി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ആദ്യത്തെ വിളവെടുപ്പ് വാങ്ങിയ അനിത രമേശ്‌ പുഷ്പങ്ങൾ ചെങ്ങന്നൂർ ശിവ പാര്‍വതി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുമെന്ന് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...