ആദിവാസികൾ ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടില്ലെന്ന് ഉമാങ് സിംഹാർ

For full experience, Download our mobile application:
Get it on Google Play

ഭോപാൽ: ആദിവാസികൾ ഹിന്ദു വിഭാഗത്തിൽ ഉൾപ്പെടില്ലെന്ന് മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ ഉമാങ് സിംഹാർ. ആദിവാസികൾക്കുമേൽ ഹിന്ദുത്വം അടിച്ചേൽപ്പിക്കാൻ ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിന്ദ്‌വാഡ ജില്ലയിൽ ആദിവാസി വികസന കൗൺസിൽ യോഗത്തിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു സിംഹാർ. ആദിവാസികൾ ഹിന്ദുക്കളല്ലെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. ഇത് എന്‍റെ വിശ്വാസം മാത്രമല്ല, മറിച്ച് ഗോത്രസമൂഹത്തിന്റെ വികാരം കൂടിയാണ്. ആദിവാസികളാണ് രാജ്യത്തെ യഥാർത്ഥ നിവാസികളെന്ന് ചരിത്രം തെളിയിക്കുന്നതാണ്.

ആർ.എസ്.എസും ബി.ജെ.പിയും ഗോത്രവിഭാഗക്കാരെ അവരുടെ പാരമ്പര്യങ്ങൾ പിന്തുടരുന്നതിൽനിന്ന് തടയാൻ ശ്രമിക്കുകയാണ് -അദ്ദേഹം കുറ്റപ്പെടുത്തി. ആദിവാസികൾക്ക് സ്വന്തമായ ആചാരങ്ങളും സംസ്കാരവും ജീവിതരീതികളുമുണ്ട്. ഞങ്ങൾ വിളകളെയും വൃക്ഷങ്ങളെയും പ്രകൃതിയെയും ആരാധിക്കുന്നതിൽ ബി.ജെ.പിക്കും ആർ.എസ്.എസിനും എന്താണ് പ്രശ്നം? -അദ്ദേഹം ചോദിച്ചു. ഈ വിമർശനങ്ങൾക്ക് മറുപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മോഹൻ യാദവ് രംഗത്തെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...