ഉമർ അബ്ദുള്ള ജമ്മു കശ്മീരി​ന്‍റെ മുഖ്യമന്ത്രിയാകും – ഫാറൂഖ് അബ്ദുള്ള

For full experience, Download our mobile application:
Get it on Google Play

ശ്രീനഗർ: ഉമർ അബ്ദുള്ള ജമ്മു കശ്മീരി​ന്‍റെ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹത്തി​ന്‍റെ പിതാവും നാഷണൽ കോൺഫറൻസ് ( എൻ.സി) അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള. എൻ.സി- കോൺ​ഗ്രസ് സഖ്യം ഭൂരിപക്ഷം നേടിയ ജമ്മു-കശ്മീരിൽ മുഖ്യമന്ത്രി ആരായിരിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ജമ്മു കശ്മീരിലെ ജനങ്ങൾ എതിരായിരുന്നു എന്നതി​ന്‍റെ തെളിവാണ് ഈ വിധിയെന്നും ഫാറൂഖ് അബ്ദുള്ള അറിയിച്ചു. ‘2019 ആഗസ്റ്റ് അഞ്ചിന് എടുത്ത തീരുമാനങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമല്ലെന്ന് ഈ ജനവിധി തെളിയിക്കുന്നു. ജനങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തതിലും സ്വതന്ത്രമായി വോട്ടു ചെയ്തതിലും ഞാൻ എല്ലാവരോടും നന്ദിയുള്ളവനാണ്.

ഈ ഫലത്തിൽ ഞാൻ ദൈവത്തോടും നന്ദിയുള്ളവനാണ്. ജനങ്ങളുടെ പ്രയാസങ്ങൾ അവസാനിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യാനുദ്ദേശിക്കുന്നുവെന്നും’ മുൻ കേന്ദ്രമന്ത്രി പറഞ്ഞു. ‘നമുക്ക് തൊഴിലില്ലായ്മ അവസാനിപ്പിക്കുകയും വിലക്കയറ്റം, മയക്കുമരുന്ന് ഭീഷണി തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുകയും വേണം. ഇനി ലെഫ്റ്റനന്‍റ് ഗവർണറും അദ്ദേഹത്തി​ന്‍റെ ഉപദേശകരും ഇവിടെ ഉണ്ടാകില്ല. 90 എം.എൽ.എമാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും’ – അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...