കോഴിക്കോട് : സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്നിനെ സസ്പെന്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് ഐ.ജി തലത്തില്‍ അന്വേഷണം നടത്താന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ഉത്തരമേഖല ഐ.ജി അശോക് യാദവ് അന്വേഷണം നടത്തും. ഗായികയും ഉമേഷിന്റെ സുഹൃത്തുമായ ആതിരയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയും അന്വേഷിക്കും. ആതിരയുടെ അമ്മ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കാനെത്തിയ സ്പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ ‘ബോഡിഷെയിമിങ്’ നടത്തിയതും അന്വേഷിക്കും. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് ഉമേഷിന്റെ സസ്പെന്ഷന് ഉത്തരവില്‍ ആതിരയെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണമുണ്ടായിരുന്നു.
സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത സംഭവം ; അന്വേഷണച്ചുമതല ഐജി അശോക് യാഥവിന്
RECENT NEWS
Advertisment