ഉമ്മന്‍ ചാണ്ടി വധശ്രമക്കേസ് ; ശിക്ഷിക്കപ്പെട്ട പ്രതികള്‍ വ്യത്യസ്ത അപ്പീലുമായി മേല്‍ക്കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ണൂരില്‍ വധിക്കാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ വ്യത്യസ്ത അപ്പീലുമായി മേല്‍ക്കോടതിയിലേക്ക്. സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് വേണ്ടി പാര്‍ട്ടി നേരിട്ട് അപ്പീല്‍ നല്‍കുമ്പോള്‍ സിപിഎം പുറത്താക്കിയ സിഒടി നസീര്‍ സ്വന്തം നിലയില്‍ ഹര്‍ജി നല്‍കും. പ്രതികളെ വെറുതെവിട്ടതിനെതിരെ പ്രോസിക്യൂഷന്‍ ഉടന്‍ അപ്പീല്‍ നല്‍കണമെന്ന ആവശ്യവുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വവും രംഗത്ത് വന്നു.

സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയ്ക്ക് നേരെ നടന്ന വധശ്രമമെന്ന നിലയില്‍ കണ്ണൂരിലെ കേസിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. എന്നാല്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞപ്പോള്‍ 110 പ്രതികളില്‍ 107 പേരെയും കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. കേസ് നടത്തിപ്പിലും വിചാരണയിലുമെല്ലാം നിരവധി പാളിച്ച സംഭവച്ച കേസില്‍ ശിക്ഷിക്കപ്പെട്ടവരും ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി മേല്‍ക്കോടതിയെ സമീപിക്കുകയാണ്. മൂന്ന് പ്രതികളില്‍ രണ്ട് പേര്‍ സിപിഎമ്മിലും ഒരാള്‍ സിപിഎമ്മിന് പുറത്തുമാണിപ്പോള്‍.

ഈ സാഹചര്യത്തില്‍ പ്രതികള്‍ വ്യത്യസ്ത അപ്പീലുകളുമായാണ് കോടതിയെ സമീപിക്കുന്നത്. രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സിഒടി നസീര്‍ സ്വന്തം നിലയില്‍ ഇന്ന് അപ്പീല്‍ നല്‍കും. തെളിവുകളില്ലാതിരുന്നിട്ടും തന്നെ ശിക്ഷിച്ചതിന് പിന്നില്‍ കേസ് നടത്തിപ്പിലെ കളിയാണെന്നാണ് നസീറിന്റെ ആരോപണം. സിപിഎം പ്രവര്‍ത്തകരായ രണ്ട് പേര്‍ക്കായി പാര്‍ട്ടി തന്നെ അപ്പീല്‍ പോകും. പൊതുമുതല്‍ നശിപ്പിച്ചെന്നതിന് മൊഴി മാത്രമാണുള്ളതെന്നും തകര്‍ത്ത വാഹനം ഹാജരാക്കാന്‍ ആയിട്ടില്ലെന്നും പ്രതികളുടെ അഭിഭാഷകന്‍ പറയുന്നു.

ഇതിനിടെ കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷന് സംഭവിച്ച വീഴ്ചയാണ് കേസില്‍ പ്രധാന പ്രതികളെ വെറുതെ വിടാന്‍ കാരണമായതെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. ബഹുഭൂരിപക്ഷം സാക്ഷികളും പ്രതികളെ തിരിച്ചറിയാത്തത് ദുരൂഹമാണെന്നും സിപിഎം നേതാക്കളെ വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ പോകണമെന്നുമാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 5. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

——————————————————————————————————

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് നിർണായകം ; മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള...

0
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച്...

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...