പ്രധാനമന്ത്രി ബം​ഗാളിലേക്ക് ; ഉംപൂൺ ബാധിത മേഖലകളിൽ ആകാശനിരീക്ഷണം നടത്തും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പശ്ചിമ ബംഗാളിലേയും ഒഡീഷയിലേയും ഉംപൂൺ ബാധിത മേഖലകളിൽ പ്രധാനമന്ത്രി ഇന്ന് ആകാശ നിരീക്ഷണം നടത്തും. രാവിലെ പത്ത് മണിക്ക് കൊൽക്കത്തയിൽ എത്തുന്ന പ്രധാനമന്ത്രി ബംഗാളിലെ ദുരിത ബാധിതമേഖലകലിൽ ആവും ആദ്യം എത്തുക. തുടർന്ന് ഒഡീഷയിലേക്ക് തിരിക്കും. ഹെലികോപ്റ്ററിൽ മോദിക്കൊപ്പം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ എഴുപത്തി ആറ് പേരും ഒഡീഷയിൽ രണ്ട് പേരുമാണ് മരിച്ചത്. കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നേരിട്ടെത്തണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘവും ഇന്ന് ബംഗാളിലെത്തുന്നുണ്ട്. ആകാശ നിരീക്ഷണത്തിന് ശേഷം പ്രധാനമന്ത്രി അവലോകന യോഗത്തിലും പങ്കെടുക്കും. ചുഴലി കാറ്റ് ദുര്‍ബലമായെങ്കിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലടക്കം മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം രണ്ട് ദിവസത്തിനകം നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താൻ ഒഡീഷ സർക്കാർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. 89 ബ്ലോക്കുകളിലായി 4,480 പേരെ ചുഴലിക്കാറ്റ് ബാധിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബാലസോർ, ഭദ്രക്, ജഗത്സിങ് പൂർ ജില്ലകളിലാണ് നാശ നഷ്ടങ്ങൾ ഏറെയും ഉണ്ടായത്. ഒരു ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷി നാശം എന്നും വിലയിരുത്തുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....