സു​ഡാ​ൻ , ഹെ​യ്തി , ബു​ർ​കി​ന​ഫാ​സോ ; കാ​ത്തി​രി​ക്കു​ന്ന​ത് കൊ​ടും പ​ട്ടി​ണിയെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

റോം: ​സു​ഡാ​ൻ, ഹെ​യ്തി, ബു​ർ​ക്കി​ന​ഫാ​സോ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത് കൊ​ടും പ​ട്ടി​ണി​യെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ര​ണ്ട് ഏ​ജ​ൻ​സി​ക​ൾ. ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് ഈ ​രാ​ജ്യ​ങ്ങ​ളെ ക​ടു​ത്ത ദു​രി​ത​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ന്ന​ത്.ഏ​റ്റ​വും ഗു​രു​ത​ര​മാ​യ സ്ഥി​തി​യി​ലു​ള്ള അ​ഫ്ഗാ​നി​സ്താ​ൻ, നൈ​ജീ​രി​യ, സോ​മാ​ലി​യ, ദ​ക്ഷി​ണ സു​ഡാ​ൻ, യ​മ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ഈ ​രാ​ജ്യ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ ജീ​വ​നും തൊ​ഴി​ലും സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം, ഫു​ഡ് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്നി​വ​രു​ടെ റി​പ്പോ​ർ​ട്ടു​ക​ളി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

അ​തി​ജാ​ഗ്ര​താ ലെ​വ​ലി​ലു​ള്ള ഒ​മ്പ​ത് രാ​ജ്യ​ങ്ങ​ൾ​ക്കു​പു​റ​മെ, 22 രാ​ജ്യ​ങ്ങ​ൾ ‘ഹോ​ട്സ്​​പോ​ട്ട്’ വി​ഭാ​ഗ​ത്തി​ലാ​ണെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. സു​ഡാ​നി​ൽ​നി​ന്ന് 10 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ പ​ലാ​യ​നം ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ പോ​ർ​ട്ട് സു​ഡാ​ൻ വ​ഴി​യു​ള്ള വി​ത​ര​ണ ശൃം​ഖ​ല ത​ട​സ്സ​പ്പെ​ട്ട​തി​നാ​ൽ വ​രും മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്ത് ക​ഴി​യു​ന്ന 25 ല​ക്ഷ​​ത്തോ​ളം പേ​ർ കൊ​ടും​പ​ട്ടി​ണി​യി​ലാ​കും -ഫു​ഡ് ആ​ൻ​ഡ് അ​ഗ്രി​ക​ൾ​ച​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.ദ​രി​ദ്ര രാ​ജ്യ​ങ്ങ​ളി​ലെ പ​ട്ടി​ണി​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ല​മു​ള്ള പ്ര​തി​സ​ന്ധി​ക​ളും സ്ഥി​തി രൂ​ക്ഷ​മാ​ക്കു​മെ​ന്ന് വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ സി​ൻ​ഡി മ​ക്കെ​യി​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...