ഒരിടവും സുരക്ഷിതമല്ല, ഗാസ വംശഹത്യയുടെ വക്കിലെന്ന് യുഎൻ ; രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 800 പേർ

For full experience, Download our mobile application:
Get it on Google Play

ഗാസ സിറ്റി : വെടിനിർത്തൽ അവസാനിച്ചതിന് ശേഷം ​ഗാസയ്ക്ക് നേരെ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. രണ്ട് ദിവസത്തിനിടെ 800ലധികം ആളുകൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഗാസയിലെ ഒരിടവും സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു. രൂക്ഷമായ ആക്രമണം തുടരുന്നതിനാൽ സഹായം എത്തിക്കാനാകുന്നില്ല. ​ഗാസ വംശഹത്യയുടെ വക്കിലാണെന്നും യുഎൻ പറഞ്ഞു. ഇസ്രയേലും ഹമാസും തമ്മിലുള്ള ശത്രുത പുനരാരംഭിച്ചതിൽ സെക്രട്ടറി ജനറൽ അതീവ പരിഭ്രാന്തനാണ്. ആളുകളോട് ഒഴിഞ്ഞുമാറാൻ ഉത്തരവിട്ടാൽ സുരക്ഷിതമായി പോകാൻ ഒരിടവുമില്ല. അതിജീവിക്കാൻ വളരെ കുറച്ച് പേർ മാത്രമേയുള്ളൂവെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു. ഗാസയിൽ സ്ഥിതി കൂടുതൽ വഷളാക്കുന്ന തുടർ നടപടികൾ ഒഴിവാക്കാനും സാധാരണക്കാരെ കൂടുതൽ ദുരിതങ്ങളിൽ നിന്ന് രക്ഷിക്കാനും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇസ്രയേലിനോട് അഭ്യർത്ഥിച്ചു.

ഇതിനിടെ സാധാരണ ജനങ്ങളെ ആക്രമിക്കരുതെന്ന് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടു. കരയുദ്ധം ​ഗാസ മുഴുവൻ വ്യാപിപ്പിച്ചുവെന്ന് ഞായറാഴ്ച ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു. പന്ത്രണ്ടോളം ടാങ്കുകൾക്കും കവചിത വാഹനങ്ങളും ബുൾഡോസറുകളടക്കമുളള ഇസ്രയേൽ സൈന്യം ​ഗാസയിലെ ഖാൻ യൂനിസിന് സമീപമെത്തി. ​ഗാസയിലെ ഏറ്റവും വലിയ രണ്ടാമത്തെ ന​ഗരമായ ഖാൻ യൂനിസിലും പരിസരത്തുമുളള ഇരുപത് ഇടങ്ങളിൽ നിന്ന് പലസ്തീൻകാരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമമാർ​ഗം ലഘുലേഖകൾ വിതരണം ചെയ്തായിരുന്നു അറിയിപ്പ്. യുദ്ധ നിയമങ്ങളനുസരിച്ച് സാധാരണക്കാർക്ക് സംരക്ഷണമേകണമെന്ന് ​ഗാസ സന്ദർശിച്ച റെഡ്ക്രോസ് പ്രസിഡന്റ് മിര്യാന സൊപ്ൽയാരിക് അഭ്യർഥിച്ചു. ഒക്ടോബറിൽ വടക്കൻ ​ഗാസയിൽ നിന്ന് 11 ലക്ഷം പേരെ ഇസ്രയേൽ കുടിയിറക്കിയിരുന്നു. ഇവരുൾപ്പെടെ യുദ്ധം അഭയാർഥികളാക്കിയ 18 ലക്ഷം പേരിൽ ഭൂരിഭാഗവും പാർക്കുന്നത് തെക്കൻ ​ഗാസയിലാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണ ഉരുപ്പടി മോഷ്ടിച്ചു , മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

0
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍...

നിപ രോഗി വെന്റിലേറ്ററിൽ , റെംഡിവിർ ഡോസ് നൽകി

0
കോഴിക്കോട് : സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ...

പനിച്ചൂടില്‍ കേരളം; 13 ദിവസത്തിനിടെ 41 മരണം

0
തിരുവനന്തപുരം : പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവന്‍...

ബിഹാറിൽ പോലീസ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു

0
ബിഹാർ: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വൻ ‌സംഘര്‍ഷം. പോലീസ് പരീക്ഷ...