Tuesday, December 31, 2024 11:02 pm

ഇസ്രയേൽ-ഹമാസ് യുദ്ധം 10ആം ദിവസത്തിലേക്ക് ; ഗാസയില്‍ മുന്നറിയിപ്പുമായി യുഎന്‍

For full experience, Download our mobile application:
Get it on Google Play

ടെൽഅവീവ് : ഇസ്രയേൽ-ഹമാസ് സംഘര്‍ഷം പത്താംദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതേസമയം ഗാസയിലെ ആശുപത്രികളിലെ ഇന്ധന ശേഖരം 24 മണിക്കൂറിനകം തീരുമെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. പതിനായിരക്കണക്കിന് രോഗികളുടെ ജീവന്‍ അപകടത്തിലാണെന്നും യുഎന്‍ വ്യക്തമാക്കി. വെള്ളവും ഭക്ഷണവും കുടിവെള്ളവുമില്ലാതെ ഗാസയിലെ ജനങ്ങളുടെ ജീവിതം പൂര്‍ണമായും ദുരിതത്തിലായി. ഗാസ മുനമ്പില്‍ ജലവിതരണം പുനഃസ്ഥാപിക്കണമെന്ന് യുഎന്‍ ഏജന്‍സിയായ ഐസിആര്‍സി ആവശ്യപ്പെട്ടു. വടക്കന്‍ഗാസ ഒഴിയണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് തെക്കന്‍ ഗാസയിലേക്കുള്ള കൂട്ടപ്പലായനവും തുടരുകയാണ്. അതിനിടെ ഹമാസ് പലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നവരല്ലെന്ന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു.

ഇസ്രയേല്‍ ആക്രമണത്തില്‍ 2,450 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ അറിയിച്ചു. 1,400 ഇസ്രയേല്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. 126 സൈനികരെയും ഹമാസ് ബന്ദികളാക്കിയെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ സൈനികരുടെ എണ്ണമോ മറ്റ് വിവരങ്ങളോ സ്ഥിരീകരിക്കാനായിട്ടില്ല. ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തില്‍ ഒരു ഇസ്രയേല്‍ പൗരന്‍ കൊല്ലപ്പെട്ടു. അതിര്‍ത്തി ഗ്രാമമായ നര്‍ഹയ്യ പട്ടണത്തോട് ചേര്‍ന്ന സ്തൂല ഗ്രാമത്തിലാണ് റോക്കറ്റ് പതിച്ചത്. തിരിച്ചടിയായി ഇസ്രയേല്‍ ലെബനോനിലേക്ക് റോക്കറ്റ് ആക്രമണം നടത്തി. അതിര്‍ത്തിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നാല് കിലോമീറ്റര്‍ പരിധിയില്‍ ആരും വരരുതെന്നും വന്നാല്‍ വെടിവച്ചിടുമെന്നുമാണ് മുന്നറിയിപ്പ്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ കുറിച്ചുള്ള യുഎന്‍ പ്രമേയത്തില്‍ വോട്ടെടുപ്പ് വേണമെന്ന് റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കരിപ്പൂര്‍ വിമാനത്താവള വികസനം ; മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാർ അംഗീകാരം ലഭിക്കുന്നതുവരെ കെട്ടിട നിര്‍മാണത്തിനുള്ള...

0
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാർ അംഗീകാരം ലഭിക്കുന്നതുവരെ...

ഭാര്യവീട്ടിൽ വിരുന്നിനെത്തി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു

0
മലപ്പുറം: ഭാര്യവീട്ടിൽ വിരുന്നിനെത്തി ബന്ധുക്കൾക്കും വീട്ടുകാർക്കുമൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ നവവരൻ മുങ്ങിമരിച്ചു....

7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിൽ

0
തിരുവനന്തപുരം: 7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി 4 വർഷങ്ങൾക്ക്...

യു.പിയിൽ ദലിത് യുവാവിനെ മർദിച്ച് കൊന്നു

0
ലക്നോ: യു.പിയിലെ മുസഫർ നഗറിലെ പാൽഡി ഗ്രാമത്തിൽ തർക്കത്തിനൊടുവിൽ ദലിത് യുവാവിനെയും...