അദാനിക്കെതിരായി പുറത്ത് വന്ന പുതിയ ആരോപണങ്ങളിൽ നിന്നും തലയൂരാനാവാതെ ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: അദാനിക്കെതിരായി പുറത്ത് വന്ന പുതിയ ആരോപണങ്ങളിൽ നിന്നും തലയൂരാനാവാതെ ബി.ജെ.പി. അദാനിയെ തള്ളാനോ കൊള്ളാനോ കഴിയാത്ത സ്ഥിതിയാണ് പാർട്ടിക്ക്. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബി.ജെ.പി.ക്കെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ ആയുധമാണ് അദാനിക്കെതിരായ റിപ്പോർട്ട്. പ്രധാനമന്ത്രി സ്ഥാനാർഥിയും എൻ.സി.പി വിമതന്മാരുമായി ശരത് പവാറിന്റെ ബന്ധവും പ്രതിപക്ഷ ഐക്യത്തിൽ അസ്വസ്ഥത സൃഷ്ടിക്കുമ്പോഴേണ് അദാനിക്കെതിരായ പുതിയ റിപ്പോർട്ട് എത്തുന്നത്. അദാനി ഗ്രൂപ്പിലേയ്ക്ക് വിദേശത്ത് നിന്ന് നിക്ഷേപം നടത്തുന്നവര്‍ ആരാണെന്ന് ഇതുവരെ പുറത്തറിഞ്ഞിരുന്നില്ല. രണ്ട് പേര് അദാനി ഗ്രൂപ്പിന്റെ തന്നെ പ്രതിനിധികളാണെന്ന പുതിയ കണ്ടെത്തല്‍ വിപണിയേ ഞെട്ടിച്ചു.

ഓഹരി മൂല്യം അദാനി പെരുപ്പിച്ചു കാട്ടിയെന്ന ഹിണ്ടൻ ബെർഗ് റിപ്പോർട്ട് ശരി വയ്ക്കുന്നതാണ് ഒ സി സി ആര് പി റിപ്പോർട്ട്. ഒ.സി.സി.ആര്‍.പി പങ്കുവച്ചിട്ടുള്ള ഈ തെളിവുകളില്‍ ബാങ്ക് റെക്കോര്‍ഡുകള്‍, അദാനി ഗ്രൂപ്പിന്റെ ആഭ്യന്തര ഇ-മെയ്ലുകള്‍ എന്നിവ വരെയുണ്ട്. അദാനി ഗ്രൂപ്പിലെ മുതിര്‍ന്ന സഹോദരനായ വിനോദ് അദാനിയുടെ കമ്പനിയില്‍ നിന്നാണ്,അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യാനുള്ള നിക്ഷേപ ഫണ്ടുകള്‍ക്കായുള്ള നിര്‍ദേശങ്ങള്‍ നൽകുന്നത്. വിനോദ് അദാനി 2017 ഇൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചെന്ന വാർത്തയും പുറത്തു വന്നതോടെ ബി.ജെ.പി കൂടുതൽ വെട്ടിലായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...