തിരുവനന്തപുരം: സിഗ്നല്‍ അറ്റകുറ്റപ്പണിക്കായെത്തുന്ന ട്രെയിനില്‍ അനധികൃതമായി ചിലര്‍ കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് വൈകിട്ട് നടന്ന കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇത്തരത്തില്‍ ട്രെയിനിലൂടെ തിരുവനന്തപുരത്ത് എത്തിയ മൂന്ന് ജീവനക്കാരെ കൊവിഡ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച വിവരവും അദ്ദേഹം പങ്കുവച്ചു. ഇക്കാര്യത്തില്‍ റെയില്‍വേ പോലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.