കളിക്കുന്നതിനിടയില്‍ പുല്ലില്‍ നിന്ന് തീ പടര്‍ന്ന് സഹോദരങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് :  കളിക്കുന്നതിനിടയില്‍ പുല്ലില്‍ നിന്ന് തീ പടര്‍ന്ന് സഹോദരങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. കാസര്‍കോട് നെല്ലിക്കട്ട ജുമാ മസ്ജിദ് സമീപത്തെ താമസക്കാരനായ എ.ടി. താജുദ്ധീന്‍ നിസാമി – ത്വയിബ ദമ്പതികളുടെ മക്കളായ ഫാത്തിമ (11), അബ്ദുല്ല (ഒമ്പത്), മുഹമ്മദ് ആസിഖ് (ഏഴ്) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.

ചെങ്കള ഇ.കെ. നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇവരുടെ വീട്ടുമുറ്റത്ത് വലിയ കുഴി നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. ഇന്ന് വൈകീട്ട് നാലോടെ എണിയിലൂടെ കുഴിയില്‍ ഇറങ്ങിക്കളിക്കുന്നതിനിടെ ഇതിനകത്തുണ്ടായിരുന്ന പുല്ലില്‍ നിന്ന് തീ പടര്‍ന്നാണ് പൊള്ളലേറ്റത്. ദേഹമാസകലം പൊള്ളലേറ്റ കുട്ടികളില്‍ ഫാത്തിമയുടെ നില അതീവ ഗുരുതരമാണ്. വസ്ത്രങ്ങള്‍ കത്തിയാണ് ഫാത്തിമക്ക് ഗുരുതരമായി പൊള്ളലേറ്റത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...