ബീഡി വാങ്ങാന്‍ പൈസ ഇല്ല : കോവിഡ് ക്യാമ്പിലെ അന്തേവാസികള്‍ ഫാനുകള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം സൗത്തിലുള്ള ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കോവിഡ്19 ക്യാമ്പില്‍ നിന്നും അവിടെ കഴിയുന്ന അന്തേവാസികള്‍ ഫാനുകള്‍ മോഷ്ടിച്ചു. ഇന്നു രാവിലെ സ്‌കൂളിലെ പിടിഎ പ്രസിഡന്റായ ഷിബു എത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത് . ചില ക്ലാസ്സ് മുറികള്‍ തുറന്നു കിടന്നത് ശ്രദ്ധയില്‍പ്പെട്ടത് പരിശോധിച്ചപ്പോളാണ് ഫാനുകള്‍ മോഷണം പോയതായി അറിയുന്നത്. അപ്പോള്‍ തന്നെ പ്രിന്‍സിപ്പാള്‍ സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്‌  മോഷ്ടാക്കളെ പിടികൂടിയത്. ഹരിപ്പാട്, ചെറുതന ലക്ഷ്മി നിവാസില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ മകന്‍ സുധീഷ് (37) കൊല്ലം, പുനലൂര്‍, കാര്യറ മജു മന്‍സിലില്‍ താജൂദ്ദീന്‍ മകന്‍ മജു മുഹമ്മദലി (28), എറണാകുളം ചക്കരപ്പറമ്പ്  കണിയാപ്പിള്ളി വീട്ടില്‍ ശ്രീധരന്‍ മകന്‍ ജിന്തേഷ് (39) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും അന്തേവാസികളെ ചോദ്യം ചെയ്തുമാണ് പ്രതികളെ കണ്ടെത്താനായത്.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ ഫാനുകള്‍ ആക്രി കടയില്‍ വിറ്റതായി അറിയിക്കുകയായിരുന്നു. ബീഡി മേടിക്കുവാന്‍ പൈസ ഇല്ലാത്തത് കൊണ്ടാണ് ഫാനുകള്‍ മോഷ്ടിച്ചതെന്നായിരുന്നു പ്രതികളുടെ വാദം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...