അനധികൃത പച്ചമണ്ണുകടത്ത് ; വാഹനങ്ങള്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരുവല്ല, പുളിക്കീഴ് പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ അനധികൃത പച്ചമണ്ണ് കടത്തുന്നതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു. തിരുവല്ല തോട്ടഭാഗത്ത് അനധികൃതമായി പച്ചമണ്ണ് ഖനനം ചെയ്തതിനു ഷാഡോ പോലീസ് ജെസിബി പിടിച്ചെടുത്ത് തിരുവല്ല പോലീസില്‍ ഏല്‍പിച്ചു.

പാടത്തുപാലം പ്രദേശത്തു വയല്‍ നികത്തുന്നതായുള്ള പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു. പുളിക്കീഴ് പരുമലയില്‍ അനധികൃത പച്ചമണ്ണ് കടത്തിക്കൊണ്ടുവന്ന ലോറി ഷാഡോ പോലീസ് സംഘം പിടികൂടി തുടര്‍ നടപടികള്‍ക്കായി പുളിക്കീഴ് പോലീസില്‍ ഏല്‍പിച്ചു. അനധികൃത പച്ചമണ്ണ് തുടങ്ങിയവയുടെ ഖനനവും കടത്തും തടയുന്നതിന് ശക്തമായ റെയ്ഡും പരിശോധനകളും ജില്ലയില്‍ തുടരുമെന്ന് ജില്ലാപോലീസ് മേധാവി പറഞ്ഞു.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രധിരോധനടപടികളുടെ ഡ്യൂട്ടിയില്‍ പോലീസ് വ്യാപൃതമായതിന്റെ മറവില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. റെയ്ഡിലും പരിശോധനകളിലും എസ് ഐ ആര്‍ എസ് രഞ്ജു, എ എസ് ഐമാരായ വില്‍സണ്‍, ഹരികുമാര്‍, സി.ആര്‍. ശ്രീകുമാര്‍, സി.പി.ഒ ശ്രീരാജ് എന്നിവരുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...