അനധികൃത അവധി ; മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 10 ഡോക്ടർമാരെ പിരിച്ച് വിട്ടുകൊണ്ട് സർക്കാർ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അനധികൃത അവധിയുടെ പേരിൽ ആരോഗ്യവകുപ്പിൽ വീണ്ടും നടപടി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 10 ഡോക്ടർമാരെ പിരിച്ച് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കി. വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്കെതിരെയാണ് നടപടി.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന വിവിധ സർക്കാർ മെഡിക്കൽ ദന്തൽ കോളേജുകളിലെ 50 ൽ അധികം ഡോക്ടർമാർ അനധികൃതാവധിയിലാണ്. ജീവനക്കാരുടെ അഭാവം ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ്‌ കടുത്ത നടപടിയിലേക്ക് കടന്നത്‌. ജോലിയിൽ നിന്നു വിട്ടു നിന്ന ഡോക്ടർമാർക്ക് പലപ്പോഴായി കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും പലരും മറുപടി നൽകിയില്ല. വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ ചിലർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാൻ അവസരം നൽകിയെങ്കിലും പലരും ഉപയോഗപ്പെടുത്തിയില്ല.

ചിലരാകട്ടെ ജോലിയിൽ പ്രവേശിച്ചതിന് ശേഷം വീണ്ടും അവധിയിൽ പ്രവേശിക്കുകയും ചെയ്തു. ഇത്തരക്കാർക്കെതിരെയാണ് നടപടി. അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന ഡോക്ടർമാർ ഉൾപ്പെടെ 480 ജീവനക്കാർക്കെതിരെ നേരത്തെയും നടപടി സ്വീകരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...