അ​ന​ധി​കൃ​ത​ ചാ​രാ​യം വി​ല്‍​പ്പ​ന ; ര​ണ്ടു​പേ​ര്‍ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം: അ​ന​ധി​കൃ​ത​മാ​യി ചാ​രാ​യം വി​ല്‍​പ്പ​ന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. കു​ള​ന​ട പ​ന​ങ്ങാ​ട് കി​ഴ​ക്കേ ഇ​ട​വ​ട്ടം കോ​ള​നി​യി​ല്‍ ഗി​രീ​ഷ് (22), ക​ട​യ്ക്കാ​ട് പ​ടി​ഞ്ഞാ​റേ പീ​ടി​ക​യി​ല്‍ ജോ​മോ​ന്‍ (34)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ചാ​രാ​യം വി​ല്‍​പ്പ​ന ന​ട​ത്തു​ക​യും സൂ​ക്ഷി​ച്ചു​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന​താ​യു​ള്ള ര​ഹ​സ്യ സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്ന്, ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആണ് നാ​ല​ര ലി​റ്റ​റോ​ളം വ്യാ​ജച്ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും മ​റ്റും പ​ന്ത​ളം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. അ​ടൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം പ​ന്ത​ളം പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ര​ണ്ട് പ്ര​തി​ക​ളും പി​ടി​യി​ലാ​യി. ചാ​രാ​യം വാ​ങ്ങാ​നെ​ത്തി​യ ഒ​രാ​ള്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

മു​ടി​യൂ​ര്‍​ക്കോ​ണം ചെ​റു​മ​ല​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടി​നു പ​രി​സ​ര​ത്താ​യി​ട്ടാ​യി​രു​ന്നു വ്യാ​ജ​വാ​റ്റും ക​ച്ച​വ​ട​വും ന​ട​ന്നു​വ​ന്ന​ത്. ചു​റ്റു​മ​തി​ലി​ല്ലാ​ത്ത വീ​ടി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് താ​ത്കാ​ലി​ക​മാ​യി ടാ​ര്‍​പ്പോ​ളി​ന്‍ വ​ലി​ച്ചു​കെ​ട്ടി​യ ഷെ​ഡി​ന്‍റെ മു​ന്‍​വ​ശ​ത്തു നി​ന്നാ​ണ് പ്ര​തി​ക​ളെ​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും മ​റ്റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.10 ലി​റ്റ​ര്‍ കൊ​ള്ളു​ന്ന ക​ന്നാ​സി​ല്‍ നാ​ല​ര ലി​റ്റ​റോ​ളം വ്യാ​ജ​ച്ചാ​രാ​യ​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ചാ​രാ​യ​ത്തി​നു പു​റ​മേ, വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും അ​ലു​മി​നി​യം പാ​ത്ര​ങ്ങ​ള്‍, ഗ്ലാ​സ്, പ്ലാ​സ്റ്റി​ക് ക​ന്നാ​സ് തു​ട​ങ്ങി​യ​വ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...