അനനധികൃത മദ്യ വിൽപ്പന ; രണ്ട് യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ക്രിസ്മസും ന്യൂ ഇയറും അടുത്തതോടെ സംസ്ഥാനത്ത് അനധികൃത മദ്യവിൽപ്പനയും പൊടി പൊടിക്കുന്നുണ്ട്. നിയമവിരുദ്ധമായി മദ്യം വിൽക്കുന്നവരെ പിടികൂടാൻ എക്സൈസും വ്യാപക പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസവും ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനകളിൽ അനനധികൃത മദ്യ വിൽപ്പന നടത്തിയവരെ എക്സൈസ് പിടികൂടി. കായംകുളത്തും തൃശ്ശൂരിലുമാണ് രണ്ട് യുവാക്കൾ 30 ലിറ്റർ മദ്യവുമായി പിടിയിലായത്. കായംകുളത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 18 ലിറ്റർ ഗോവൻ മദ്യവുമായി മുതുകുളം സ്വദേശി വിനീത്.വി (29 ) എന്നയാളെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. അനധികൃത മധ്യവിൽപ്പന നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് ഇയാളെ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ.ഇ യും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുനിൽ കുമാർ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ.എം, ബിപിൻ.പി.ജി, ദീപു.ജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സവിതാ രാജൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജിത്ത് കുമാർ.ആർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. തൃശൂരിൽ 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഓട്ടോറിക്ഷയിൽ സൂക്ഷിച്ച് വിൽപ്പന നടത്തി വന്ന കുന്നംകുളം സ്വദേശി രതീഷ് (39) ആണ് അറസ്റ്റിലായത്. ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.സുദർശനകുമാറും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ്‌ എക്സൈസ് ഇൻസ്പെക്ടർ പി.എൽ.ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ സി.കെ.ബാഷ്പജൻ, എ.ബി.സുനിൽകുമാർ, ടി.ആർ.സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ യു.കെ.അനിൽ പ്രസാദ്, എ.ജോസഫ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴശി ജലസേചന പദ്ധതിയുടെ ഭാഗമായ മട്ടന്നൂര്‍ കാര കനാല്‍ ഇടിഞ്ഞു , അഞ്ചു...

0
കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് പഴശി ജലസേചന പദ്ധതിയുടെ ഭാഗമായ...

24 മണിക്കൂറിനിടെ തീവ്രമഴ രണ്ടു ജില്ലകളില്‍ മാത്രം

0
തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി കാലവര്‍ഷക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് ആശ്വാസമായി മഴയുടെ...

കോൺഗ്രസിൽ പ്രധാന പദവികളിൽ അവകാശവാദം ശക്തമാക്കി മുതി‍ർന്ന നേതാക്കൾ

0
തിരുവനന്തപുരം: സർക്കാർ അധികാരത്തിലെത്തിയ ശേഷം‌ നടന്ന ആദ്യ യുഡിഎഫ് യോ​ഗത്തിൽ...

മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ ഊർജ്ജിതം ; സ്‌കൂബ ഡൈവേഴ്‌സിനെ ഇറക്കുമെന്ന് മന്ത്രി അബ്ദുൽ ഗഫൂർ

0
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് ഫീഷറീസ് വകുപ്പ് മന്ത്രി...