സംസ്ഥാനത്ത് വന്‍ തോതില്‍ അനധികൃത സാനിറ്റൈസർ നിർമ്മാണം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വൃത്തിഹീനമായ സാഹചര്യത്തിലും ഗുണനിലവാരം ഇല്ലാതെയും സംസ്ഥാനത്ത് അനധികൃതമായി സാനിറ്റൈസര്‍ നിര്‍മ്മാണം. കൊവിഡ് കാലത്ത് സാനിറ്റൈസറിന്റെ  ഉപയോഗം വര്‍ദ്ധിച്ചത് മുതലാക്കിയാണ് ലൈസൻസില്ലാതെയുള്ള ചെറുകിട നിര്‍മ്മാണ യൂണിറ്റുകളുടെ പ്രവര്‍ത്തനം. സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ അപകടം ഉണ്ടാകുമെന്നിരിക്കെയാണ് അനധികൃത നിര്‍മ്മാണം. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ  തുടക്കത്തില്‍ സാനിറ്റൈസറിന് വലിയ ക്ഷാമം നേരിട്ടിരുന്നു. എന്നാല്‍ നിലവില്‍ എവിടെ നിന്നും സാനിറ്റൈസര്‍ ലഭിക്കും. പക്ഷേ വിപണിയില്‍ കിട്ടുന്ന എല്ലാ സാനിറ്റൈസറും ഗുണനിലവാരമുള്ളതാണോയെന്നതാണ് വലിയ വെല്ലുവിളി.

മലപ്പുറം അരീക്കോട്ടെ ഒരു കുടുസ് മുറിയിലെ സാനിറ്റൈസര്‍ നിര്‍മ്മാണ യൂണിറ്റിൽ രാസവസ്തുക്കള്‍ യോജിപ്പിക്കുന്നത് വലിയ കന്നാസുകളില്‍. ഒട്ടും വൃത്തിയില്ലാത്ത അന്തരീക്ഷത്തിലാണ് നിര്‍മ്മാണം. എറണാകുളം കളമശേരിയിലും തൃശൂര്‍ വാടാനപ്പള്ളിയും കോട്ടയം കടുത്തുരുത്തിയിലും സമാന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ യൂണിറ്റുകളും സജീവം. ഒന്നിനും ലൈസൻസില്ല. തോന്നുന്നപോലെ യോജിപ്പിച്ച് കുപ്പിയില്‍ നിറച്ച് വെച്ചിരിക്കുകയാണ് വിപണിയിലെത്തിക്കുന്ന സാനിറ്റൈസറുകള്‍. ഐസോപ്രാപ്പൈല്‍ ആല്‍ക്കഹോള്‍ 70 ശതമാനം, ഹൈഡ്രജൻ പെറോക്സൈഡ് 125 ശതമാനം, ഗ്ലിസറോള്‍ 1.4 ശതമാനം ഇതാണ് സാനിറ്റൈസറിന്റെ  സംയോജ അളവ്. അനധികൃത നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. ലഹരി കിട്ടുമെന്ന് തെറ്റിദ്ധരിച്ച് സാനിറ്റൈസറിന് ചേര്‍ക്കുന്ന രാസവസ്തുക്കളുടെ ഉപയോഗവും കൂടുന്നു.

രാസവസ്തുക്കള്‍ കൈവശം വയ്ക്കുന്നതിന് ലൈസൻസ് ഉണ്ടാകണം യോഗ്യരായ കെമിസ്റ്റുകളുടെ സാന്നിധ്യത്തിലാകണം നിര്‍മ്മാണം,  ഗുണനിലവാരം പരിശോധിക്കാനും സംവിധാനം വേണമെന്നിരിക്കെ സംസ്ഥാന വ്യാപകമായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ഇതൊന്നും പാലിക്കാത്ത നിരവധി കേന്ദ്രങ്ങളാണ് കണ്ടെത്തിയത്. ചൂടപ്പം പോലെ വിറ്റുപോകുമെന്നതിനാല്‍ ചെറിയ പെട്ടിക്കടയിലും ഇപ്പോള്‍ സാനിറ്റൈസര്‍ കിട്ടും. ഡ്രഗ്സ് അല്ലെങ്കില്‍ 20 എ ലൈസൻസ് ഉള്ളവര്‍ക്ക് മാത്രമേ സാനിറ്റൈസര്‍ വില്‍ക്കാൻ അധികാരമുള്ളൂ. ലൈസൻസില്ലാതെ വിറ്റാല്‍ മൂന്ന് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...