ദമ്പതികളുടെ വീട്ടിൽ നിന്ന് അസഹനീയ ദുർ​ഗന്ധം ; പിന്നാലെ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന സംഭവം, ഒടുവിൽ അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

കൊളറാഡോ : ദമ്പതികളുടെ വീട്ടിൽ നിന്ന് 189 അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. കൊളറാഡോ ഫ്യൂണറൽ ഹോമിൻ്റെ (ശ്മശാനം) ഉടമകളുടെ വീട്ടിൽ നിന്നാണ് ഇത്രയും മൃതദേഹങ്ങൾ അഴുകിയ നിലയിൽ കണ്ടെത്തിയത്. ദമ്പതികളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അനുചിതമായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ കാരണം ​ഗവർണർ പ്രാദേശിക ദുരന്ത അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും എഫ്ബിഐയുടെ സഹായം തേടി.

ശവസംസ്കരിക്കുന്ന സ്ഥാപനം നടത്തുന്ന ജോൺ ഹാൾഫോർഡ്, കാരി ഹാൾഫോർഡ് ദമ്പതികളാണ് അനധികൃതമായി മൃതദേഹങ്ങൾ സൂക്ഷിച്ചത്. ഇരുവരെയും അറസ്റ്റ് ചെയ്തതായി കൊളറാഡോയിലെ ജുഡീഷ്യൽ ഡിസ്ട്രിക്റ്റിലെ ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ ജെ. അലൻ പറഞ്ഞു. മൃതദേഹം ദുരുപയോഗം ചെയ്യൽ, മോഷണം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഭർത്താവിനെയും ഭാര്യയെയും അറസ്റ്റ് ചെയ്തത്.

മുദ്രവച്ച സത്യവാങ്മൂലത്തിലെ വിശദാംശങ്ങൾ തികച്ചും ഞെട്ടിപ്പിക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അടച്ചിട്ട കെട്ടിടത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. ആദ്യം 115 മൃതദേഹങ്ങൾ കണ്ടെത്തി. പിന്നീട് നടത്തിയ തിരച്ചിലിൽ ബാക്കി മൃതദേഹങ്ങളും കണ്ടെത്തി. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ മോശമായ അവസ്ഥയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇതുവരെ 110 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍

0
തിരുവനന്തപുരം: സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് മുതല്‍. വിശാല...

ഓൺലൈൻ ടാക്സി ഡ്രൈവർ എന്ന വ്യാജേന ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം ; മൂന്നുപേർ പിടിയിൽ

0
തൊടുപുഴ : ഓൺലൈൻ ടാക്സി ഓടുന്നതിന്റെ മറവിൽ ക്ഷേത്രങ്ങളിലും പള്ളിയിലും മോഷണം...

സംവിധായകൻ ആർ. ശരത് അന്തരിച്ചു

0
കൊച്ചി : മലയാള ചലച്ചിത്ര സംവിധായകൻ ആർ. ശരത് (63) അന്തരിച്ചു....

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ...