ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപെടുത്തിയ കേസിൽ അമ്മാവൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടര വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപെടുത്തിയ കേസിൽ അമ്മാവൻ അറസ്റ്റിൽ. അമ്മാവൻ ഹരികുമാറിന്റെ അറസ്റ്റാണ് രേഖപെടുത്തിയത്. ആവശ്യമെങ്കിൽ ഹരികുമാറിനെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി എസ്. ഷാജി പറഞ്ഞു. രാവിലെ ആറു മണിക്കാണ് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞത്. അമ്മ നിലവിൽ കസ്റ്റഡിയിൽ തുടരുന്നുവെന്ന് ഡിവൈഎസ്പി പറഞ്ഞു. അമ്മൂമ്മയെയും അച്ഛനെയും വിട്ടയച്ചു. ആവശ്യമെങ്കിൽ വിളിച്ചു വരുത്തും. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. അന്വേഷണം തുടരുകയാണെന്ന് ഡിവൈഎസ്പി എസ്. ഷാജി വ്യക്തമാക്കി. ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കുഞ്ഞിനെ ജീവനോടെ കിണറ്റിലേക്ക് എറിയുകയായിരുന്നു.

ദേവേന്ദുവിൻ്റേത് മുങ്ങി മരണം എന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ കയ്യിൽ രണ്ട് പാടുകളുണ്ട്. കിണറ്റിലേക്കെറിയവേ കൈ ഇടിച്ചതാകാം എന്നാണ് നിഗമനം. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഹരികുമാറാണ് കൊലയ്ക്ക് പിന്നിലെന്ന സംശയത്തിലേക്ക് എത്തിയത്. എന്നാൽ സഹോദരിയെ രക്ഷിക്കാനുള്ള ശ്രമം ഇതിലുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഹരികുമാറിന് കുട്ടിയുടെ അമ്മ ശ്രീതുവിൻ്റെ സഹായം കിട്ടിയതായും കണക്കുകൂട്ടൽ. ഹരികുമാറും കുഞ്ഞിന്റെ മാതാവ് ശ്രീതുവും തമ്മിലുള്ള വാട്ആപ്പ് ചാറ്റ് വിവരങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...