പൂർത്തിയാകാതെ ഏനാത്ത്-പത്തനാപുരം റോഡ്

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് : പകുതിയിൽ നിർത്തിപ്പോയ റോഡുപണി യാത്ര ദുരിതമാക്കുന്നു. ഏനാത്ത്-പത്തനാപുരം റോഡിന്റെ പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുന്ന ഭാഗത്തെ പണി പകുതിയിൽ ഉപേക്ഷിച്ച് പോയതാണ്. ഇളംഗമംഗലം, കളമല പ്രദേശവാസികളാണ് ഇതുകൊണ്ട് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ഒട്ടേറെ ഇരുചക്രവാഹന യാത്രികർ ഇവിടെ അപകടത്തിൽപെട്ടതായി നാട്ടുകാർ പറയുന്നു. ഒരുവർഷംമുമ്പാണ് ഈ റോഡിന്റെ പണികൾ ആരംഭിച്ചത്. എന്നാൽ ഇടയ്ക്ക് പണി മുടങ്ങിയിരുന്നു. അന്ന് ജനങ്ങളുടെ ഭാഗത്തുനിന്ന്‌ വലിയ പ്രതിഷേധങ്ങളുണ്ടായ ശേഷമാണ് പുനരാരംഭിച്ചത്. ടാറിങ് ജോലികൾ കുറേയേറെ പൂർത്തിയായിട്ടുണ്ട്. എന്നാൽ പലയിടത്തും കനാലുകളുടെ പണികളും കുറച്ചിടത്ത് ടാറിങ്ങുമാണ് ബാക്കിയുള്ളത്‌. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോയതാണ് പണിവൈകാൻ കാരണമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ ആദ്യം പറഞ്ഞത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഈ ഭാഗത്ത് പണി തുടങ്ങാനായിട്ടില്ല. കിഫ്‌ബിയിൽനിന്ന് 66 കോടി രൂപയാണ് റോഡുപണിക്കായി അനുവദിച്ചിരിക്കുന്നത്. പഞ്ചാബ് ആസ്ഥാനമായ കമ്പനിയാണ് റോഡുപണി നടത്തുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രഷ് കട്ട് അടച്ചുപൂട്ടൽ ; ജനകീയ പോരാട്ടത്തിന്‍റെ വിജയമെന്ന് പി കെ ഫിറോസ് എം...

0
താമരശ്ശേരി: കൊടുവള്ളി നിയോജകമണ്ഡലത്തിലെ താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി ഗ്രാമപഞ്ചായത്തുകളെയും തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കോടഞ്ചേരി...

വഞ്ചനക്കേസ് : നടൻ സൽമാൻ ഖാനും സഹോദരിയും നേരിട്ട് ഹാജരാവണം ; കോടതി സമൻസ്

0
മുംബൈ : വഞ്ചനക്കേസിൽ നടൻ സൽമാൻ ഖാനും സഹോദരി അൽവിര ഖാൻ...

കൊറിയർ സർവീസ് പുനരാരംഭിക്കും ; വൻ മാറ്റങ്ങളുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊറിയർ സർവീസ് പുനരാരംഭിക്കാൻ കെഎസ്ആർടിസി. സ്വകാര്യ ഏജൻസിയെ...

കസ്റ്റംസ് തീരുവ നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ; ട്രംപ് ഈടാക്കിയ 100 ബില്യൺ ഡോളർ ഇറക്കുമതിക്കാർക്ക്...

0
വാഷിംഗ്ടൺ : വാണിജ്യ പങ്കാളികൾക്ക് മേൽ ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകൾ...