പത്തനംതിട്ട : ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ ഭാഗമായി ദേശീയ പതാക ഉയർത്തലും സമ്മേളനവും നടത്തി. ഓമല്ലൂർ ശിശുപരിപാലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ജില്ല സെക്രട്ടറി ജി. പൊന്നമ്മ ദേശീയ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ ജോയിൻ്റ് സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ശിശുപരിപാലന കേന്ദ്രം മാനേജർ ചന്ദ്രിക സി.ജി, എം.ആർ രാമചന്ദ്രൻനായർ, ട്രഷറാർ എ.ജി ദിപു, ശ്രീജിത്ത് വിജയ്, അജയകുമാർ ആർ. തുടങ്ങിയവർ പ്രസംഗിച്ചു.