മുംബൈ: ഷാരൂഖ് ഖാന് മഹാരാഷ്ട്ര സർക്കാർ ഒമ്പത് കോടി തിരിച്ചു നൽകും. നടന്റെ മുംബൈയിലുളള വസതിയായ മന്നത്തിന്റെ ഉടമസ്ഥത സ്വന്തമാക്കിയപ്പോൾ നടനിൽ നിന്ന് കൂടുതൽ ഫീസ് ഈടാക്കിയിരുന്നു. ഈ തുക തിരിച്ച് നൽകാനാണ് സർക്കാർ തീരുമാനം. ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും ലീസിനെടുത്ത മന്നത്ത് ബംഗ്ലാവ് 2019ൽ ആണ് സ്വന്തം ഉടമസ്ഥതയിലേക്ക് നടൻ മാറ്റിയത്. അപ്പോൾ 25 കോടി രൂപ ഫീസായി സർക്കാരിലേക്ക് അടച്ചിരുന്നു. എന്നാൽ അന്ന് ഷാരൂഖ് ഖാൻ അധിക ഫീസ് നൽകിയെന്ന് റസിഡന്റ് സബർബൻ കളക്ടർ സതീശ് ബാഗൽ പറഞ്ഞതാണ് വഴിത്തിരിവായത്. പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് നടൻ പരാതി നൽകുകയും ചെയ്തിരുന്നു. മുമ്പും ഷാരൂഖ് ഖാന്റെ ആഡംബര വസതികൾ വാർത്തകളിൽ ഇടം നേടിയിരുന്നു. നടന്റെ ലണ്ടനിലെ വസതി ഇതിനോടകം ആളുകളുടെ മനംകവർന്നിട്ടുണ്ട്. ലണ്ടനിലെ അതിസമ്പന്നരടക്കം താമസിക്കുന്ന പാർക്ക് ലൈനിലാണ് ഈ വസതി നിലകൊളളുന്നത്. മാഞ്ചസ്റ്റർ ഈവനിങ് ന്യൂസിന്റെ 2009 ലെ റിപ്പോർട്ട് പ്രകാരം 20 മില്യൺ പൗണ്ടാണ് (ഇന്നത്തെ 214 കോടി രൂപ) ലണ്ടനിലെ ഈ വീടിന്റെ വില.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033