Saturday, February 22, 2025 9:59 pm

വിവാഹത്തിന് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: വിവാഹത്തിന് വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 306 എടുത്തു പറഞ്ഞു കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ബി വി നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. മകനുമായി പ്രണയത്തിലുണ്ടായിരുന്ന യുവതിയുടെ ആത്മഹത്യയ്ക്ക് പ്രേരണ നൽകിയെന്ന കുറ്റം ചുമത്തപ്പെട്ട കേസ് പരി​ഗണിക്കവേയാണ് കോടതിയുടെ വാദം. യുവാവിന്റെ അമ്മയാണ് പരാതി നൽകിയിട്ടുള്ളത്.

യുവതിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ച പരാതിക്കാരിയുടെ മകനും തമ്മിലുള്ള തർക്കമാണ് ആരോപണങ്ങൾക്ക് അടിസ്ഥാനം. വിവാഹത്തെ എതിർത്തതിന് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനാണ് അപ്പീൽ നൽകിയത്. കുറ്റപത്രവും സാക്ഷി മൊഴികളുമടക്കം രേഖകളിലുള്ള എല്ലാ തെളിവുകളും എടുത്താലും കുറ്റം ചുമത്തപ്പെട്ടയാൾക്കെതിരെ ഒരു തെളിവും ഇല്ലെന്നും കോടതി വീക്ഷിച്ചു. ആത്മഹത്യയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ സംബന്ധിച്ച് കഴിഞ്ഞയാഴ്ച്ച മറ്റൊരു നിരീക്ഷണം കോടതി നടത്തിയിരുന്നു. മരിച്ചയാളുടെ കുടുംബാംഗങ്ങളെ തൃപ്തിപ്പെടുത്താന്‍വേണ്ടി മാത്രം യാന്ത്രികമായി ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തരുതെന്ന് സുപ്രീംകോടതി പറഞ്ഞു. തെറ്റ്ചെയ്യാത്തവര്‍ക്കെതിരെ നിയമം ദുരുപയോഗം ചെയ്യാതിരിക്കാന്‍ അന്വേഷണ ഏജന്‍സികളെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ എ എസ്. ഓക, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് നിരീക്ഷണത്തിനു പിന്നിൽ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
പത്രപ്രവര്‍ത്തക പെന്‍ഷന്‍: റദ്ദായ അംഗത്വം പുനഃസ്ഥാപിക്കാം വിവിധ കാരണങ്ങളാല്‍ റദ്ദായ പത്രപ്രവര്‍ത്തകപെന്‍ഷന്‍ പദ്ധതി...

അശ്വമേധം 6.0 : ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പരിപാടിയായ അശ്വമേധം 6.0 കാമ്പയിന്‍ ബോധവല്‍ക്കരണത്തിന്റെ...

ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ബോധവല്‍ക്കരണം ജനകീയമാവുന്നു

0
പത്തനംതിട്ട : കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി ഓതറ കുടുംബാരോഗ്യ...

ജില്ലാതല ക്രൈം മാപ്പിംഗ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജെന്‍ഡര്‍ വികസന പ്രവര്‍ത്തനങ്ങള്‍...